കല്‍പ്പറ്റ: ലഹരിക്കെതിരേ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്കത്തോണ്‍ വെള്ളിയാഴ്ച(19) കല്‍പ്പറ്റയില്‍. ഉച്ചകഴിഞ്ഞ് 3.30ന് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് ആരംഭിക്കും.പുതിയ സ്റ്റാന്‍ഡിനടുത്താണ് സമാപനം. ആത്മീയ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, കലാകായിക മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ 5,000 ഓളം പേര്‍ അണിനിരക്കും. പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ മുനിസിപ്പല്‍ ഓഫീസിനടുത്ത് ആളുകളെ ഇറക്കി ബൈപാസില്‍ പാര്‍ക്ക് ചെയ്യണമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ടി. സിദ്ദിഖ് എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, പ്രൗഡ് കേരള ജില്ലാ കണ്‍വീനര്‍ സി. അബ്ദുള്‍അഷ്‌റഫ് എന്നിവര്‍ അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *