കല്‍പ്പറ്റ: കുടിവെള്ള കണക്ഷന്‍ നിലവില്‍ ഇല്ലാത്ത മുഴുവന്‍ വിടുകളിലും സൗജന്യമായി ലഭ്യമാക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 21ന് ഉച്ചകഴിഞ്ഞ് 2.30ന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക്, വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്ത്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെയെംതൊടി മുജീബ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ പള്ളിയാല്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജാറാണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
പദ്ധതിക്ക് സ്റ്റേറ്റ് വാട്ടര്‍ ആക്ഷന്‍ പ്ലാന്‍ മൂന്നില്‍ അമൃത് 2.0ല്‍ ഉള്‍പ്പെടുത്തി തദ്ദേശസ്വയംഭരണവകുപ്പില്‍നിന്നു 19.11 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും നഗരസഭയ്ക്ക് നേരത്തേ ലഭിച്ചിരുന്നു. ആറുമാസത്തിനകം പൂര്‍ത്തിയാക്കുന്ന പദ്ധതിയില്‍ 6,000 പുതിയ കണക്ഷനാണ് നല്‍കുന്നത്.
പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 28 ഡിവിഷനുകളിലെയും കാലപ്പഴക്കമുള്ള പൈപ്പ് ലൈനുകള്‍ ഏകദേശം 65 കിലോമീറ്റര്‍ നീളത്തില്‍ മാറ്റി സ്ഥാപിക്കും. നഗരത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ മൂവ
ട്ടിക്കുന്നില്‍ 7.5 കിലോമീറ്റര്‍ നീളത്തില്‍ വിതരണക്കുഴല്‍ സ്ഥാപിച്ചും അര ലക്ഷം ലിറ്റര്‍ ശേഷിയില്‍ സംഭരണി നിര്‍മിച്ചും ജലവിതരണം സാധ്യമാക്കും. മുട്ടില്‍ പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന നഗരസഭാ പ്രദേശങ്ങള്‍, റാട്ടക്കൊല്ലിമലയുടെ ഉള്‍പ്രദേശങ്ങള്‍, പൊന്നട, നെടുനിലം പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ശുദ്ധജലമെത്തും.
കല്‍പ്പറ്റ ജലവിതരണ പദ്ധതിയുടെ ഭാഗവും 10 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ളതുമായ കാരാപ്പുഴ ജലശുദ്ധീകരണശാല, ഗൂഡലായ് ബൂസ്റ്റര്‍ പമ്പിംഗ് സ്റ്റേഷന്‍, കല്‍പ്പറ്റ റസ്റ്റ് ഹൗസ്, എമിലി, ഗൂഡലായിക്കുന്ന് എന്നിവിടങ്ങളിലെ ജലസംഭരണികളുടെ നവീകരണം, കാരാപ്പുഴയിലെ റോ വാട്ടര്‍ പമ്പിംഗ് സ്റ്റേഷന്‍ നവീകരണം, 270 എച്ച്പി സ്ഥാപിതശേഷിയുള്ള വെര്‍ട്ടിക്കല്‍ ടര്‍ബൈന്‍ മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കല്‍, 11 കെവി ഇന്‍ഡോര്‍ സബ്‌സ്റ്റേഷന്‍ നവീകരണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *