കൽപറ്റ:കുടുംബശ്രീയുടെ നേതൃത്വത്തിൽ അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന സർഗം-2025 സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. സമ്മാനാർഹമാകുന്ന ആദ്യ മൂന്ന് രചനകൾക്ക് യഥാക്രമം 20000, 15000,10000 രൂപ വീതം ക്യാഷ് അവാർഡും മൂന്ന് പേർക്ക് 2500 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. കൂടാതെ മെമന്റോയും സർട്ടിഫിക്കറ്റും നൽകും. സാഹിത്യ മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുക.

മികച്ച രചനകൾ അയയ്ക്കുന്ന 40 പേർക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശിൽപശാലയിൽ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ സെപ്റ്റംബർ 23 നു വൈകിട്ട് അഞ്ചിനകം രചയിതാവിന്റെ പേര്, വിലാസം, ഫോൺ നമ്പർ, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സിഡിഎസ് അധ്യക്ഷയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രചനകൾ പബ്ലിക് റിലേഷൻസ് ഓഫിസർ, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷൻ, ട്രിഡ ബിൽഡിങ്ങ്-രണ്ടാം നില, മെഡിക്കൽ കോളജ് പിഒ, തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *