കൽപറ്റ: വിരമിച്ച അധ്യാപക കൂട്ടായ്മ സ്പ്രിൻ്റേഴ്സ് വയനാട് ഏർപ്പെടുത്തിയ ഈ വർഷത്തെ സ്പ്രിൻ്റേഴ്സ് അവാർഡിന് ഛത്തീസ്ഗഡിൽ നടന്ന ദേശീയ വനിതാ സബ് ജൂനിയർ ഫുട്ബോൾ ടൂർണമെൻ്റിൽ റണ്ണേഴ്സ് അപ്പ് ആയ കേരള ടിം വൈസ് ക്യാപ്റ്റൻ മീനങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അർപിത സാറാ ബിജുവിനെ തിരഞ്ഞെടുത്തു. ആദ്യമായി കേരളം ഫൈനലിൽ എത്തിയ ടൂർണമെൻ്റിൽ രണ്ട് ഹാട്രിക് ഉൽപ്പെടെ 10 ഗോളുകൾ നേടി ടോപ്പ് സ്കോറർ ആയ അർപിത മികച്ച പ്രകടനം കാഴ്ചവച്ചത് പരിഗണിച്ചാണ് അവാർഡ്. സാർവ ദേശീയ അധ്യാപക ദിനമായ ഒക്ടോബർ 5 ന് കൽപറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന സ്പ്രിൻ്റേഴ്സ് വയനാട് വാർഷിക പൊതുയോഗത്തിൽ മന്ത്രി ഒ ആർ കേളു അവാർഡ് സമ്മാനിക്കും. വയനാട്ടിലെ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ ബിജു പോൾ കാരക്കാമല ഞാൻ കണ്ട ഇന്ത്യ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വാർഷിക പൊതുയോഗത്തിൻ്റെ ഭാഗയായി ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലുമായി തിരഞ്ഞെടുക്കപ്പെട്ട 26 വിദ്യാർഥികൾക്ക് 5000 രൂപ വീതം വിദ്യാനിധി സ്കോളർഷിപ് നൽകി. ജില്ലാ ശിശു ക്ഷേമ സമിതി വിവിധ ഗ്രന്ഥശാലകൾ എന്നിവയുടെ സഹകരണത്തോടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ പഠന പിന്തുണ പരിപാടികളും സ്പ്രിൻ്റേഴ്സ് വയനാട് നേതൃത്വത്തിൽ നടത്തി വരുന്നു. സാർവ ദേശീയ അധ്യാപക ദിനാഘോഷത്തിൻ്റെ ഭാമായുള്ള സ്പ്രിൻ്റേഴ്സ് കലാമേളയുടെ ഉദ്ഘാടനവും മന്ത്രി ഒ ആർ കേളു നിർവഹിക്കും.
