മാനന്തവാടി: ടൗണിൽ പ്രവർത്തിക്കുന്ന മഹർ ജ്വല്ലറിയിൽ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞെത്തിയ മാനന്തവാടി ഫയർ ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആളപായമില്ല.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിബാധയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.
