കാവുമന്ദം : കേരള പോലീസ് അസോസിയേഷൻ
സംസ്ഥാന കമ്മിറ്റി കണ്ണൂർ റേഞ്ചിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന സംഘടനാ പാഠശാല കാവുംമന്ദം സാജ് റിസോർട്ടിൽ വയനാട് ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. എൻ. ആർ. ജയരാജ് ഉദ്ഘാടനം ചെയ്തു. KPA സംസ്ഥാന പ്രസിഡന്റ് ശ്രീ. ജി. പി. അഭിജിത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ. പി.സി. സജീവ്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ശ്രീ. കെ. എം. ശശിധരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. സുധീർഖാൻ സ്വാഗതവും സംസ്ഥാന നിർവാഹക സമിതിയംഗം ശ്രീ. സി. കെ. നൗഫൽ നന്ദിയും പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പഠനക്യാമ്പിൽ കണ്ണൂർ റേഞ്ചിൽ നിന്നും 80 ഓളം പ്രതിനിധികൾ പങ്കെടുക്കും. വിവിധ വിഷയങ്ങളിലായി ശ്രീ. ആർ. കെ. ജ്യോതിഷ്, ശ്രീ. സത്യൻ കാരയാട്, ശ്രീ. ഇ.വി. പ്രദീപൻ, ശ്രീ. സി.ആർ. ബിജു എന്നിവർ ക്‌ളാസുകൾ നയിക്കും.
