കൽപ്പറ്റ: കോട്ടക്കൽ പുത്തൂർ വാക്കാൻ ജോയ് വയനാട് ചുരത്തിൽ പ്രകൃതി സംരക്ഷണ യാത്ര നടത്തി. യാത്രക്ക് ചുരം സംരക്ഷണ സമിതി പ്രസിഡൻ്റ് വികെ മൊയ്തു -സെക്രട്ടറി – പി കെ സുകുമാരൻ എന്നിവർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാക്കാൻ ജോയ് ടീം അഗം എംകെ നാസർ പുത്തൂർ യാത്രക്ക് നേതൃതം നൽകി.മലപ്പുറം ജില്ലയിൽ കോട്ടക്കൽ പുത്തൂർ ബൈപാസിൽ സ്ഥിരമായി വ്യായാ മത്തിനു വരുന്നവരുടെ കൂട്ടായ്മയാണ് ടീം വാക്കാൻ ജോയ് .സ്ഥിരം വ്യായാമത്തോടപ്പം തന്നെ വിവിധ സ്ഥലങ്ങളിൽ മരത്തോണിൽ പങ്കെടുക്കുക നാട്ടിലെ പൊതു വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുക എന്നത് ടീമിൻ്റെ പൊതു വായ പരിപാടികളാണ്.മുജീബ് വൈ, മുഹമ്മദ് എ , ശറഫു , ഹനീഫ ( വാപ്പു ) , ബാബു, അസ്‌ലം മാസ്റ്റർ, സചിത്രൻ, സമദ്, റഫീഖ് , ചുരം സരക്ഷണ സമിതി അംഗങ്ങളും പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *