മാനന്തവാടി: മാനന്തവാടി പൂക്കോയ തങ്ങൾ നൈറ്റ് എമർജൻസി പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാരഥം നടത്തുന്ന മാന്തി ചലഞ്ചിന്റെ മാനന്തവാടി താലൂക്ക് തല സംഘാടക സമിതി രൂപീകരണം നടന്നു.
മാനന്തവാടി ബാഫഖി ഹോമിൽ നടന്ന പരിപാടി മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്തു ഹാജി ഉദ്‌ഘാടനം ചെയ്തു. അഡ്വ റഷീദ് പടയാണ് സ്വാഗതം ആശംസിച്ച യോഗത്തിൽ മുസ്ലിം ലീഗ് നിയജക മണ്ഡലം ജ: സെക്രട്ടറി കെ സി അസീസ് അധ്യക്ഷത വഹിച്ചു.
അഹമ്മദ് മാസ്റ്റർ കെ, ഉസ്മാൻ പള്ളിയാൽ ,പടയൻ മമ്മൂട്ടി ഹാജി ,പി സി ഇബ്രാഹിം ഹാജി,ഹാരിസ് കാട്ടിക്കുളം,ശറഫുദ്ധീൻ വി സി. സലാം സെഞ്ച്വറി, കക്കാടൻ അന്ത്രു ഹാജി.ശറഫുദ്ധീൻ കടവത്ത്, എന്നിവർ പ്രസംഗിച്ചു. മൊയിൻ കാസിം വാളാട് നന്ദി പറഞ്ഞു. പി എ മൊയ്‌ദുട്ടി മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ സി അസീസ് ചെയർമാനും , അഡ്വ റഷീദ് പടയാൻ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *