മലപ്പുറം: ഊര്‍ക്കടവ് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. ഫ്രിഡ്ജ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് സംശയം. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഫൊറന്‍സിസ് സംഘവും ഉടന്‍ പരിശോധന നടത്തും. ഇതിന് ശേഷം മാത്രമേ പൊട്ടിത്തെറിക്കുള്ള യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ.

ഈ കടയുടെ നടത്തിപ്പുകാരനാണ് മരിച്ച റഷീദ്. പൊട്ടിത്തെറിയുടെ സമയത്ത് പരിസരത്ത് നിരവധിപ്പേര്‍ ഉണ്ടായിരുന്നുവെങ്കിലും കടയില്‍ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *