കൽപറ്റ:കെഎംഎം ഗവ. ഐടിഐയിലെ റെഡ് റിബൺ ക്ലബ് , എൻ എസ് എസ് യൂണിറ്റ് എന്നിവയുടെയും കൽപറ്റ ജനറൽ ഹോസ്പിറ്റലിൻ്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് ഐടിഐ പ്രിൻസിപ്പൽ എസ് എൻ ശ്രീജ ഉദ്ഘാടനം ചെയ്തു. ആർആർസി കോർഡിനേറ്റർ സ്റ്റീഫൻ ജെയിംസ് സ്വാഗതവും മെഡിക്കൽ ഓഫിസർ ഡോ. ശുഭ എം എസ് മുഖ്യ പ്രഭാഷണവും നടത്തി. ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഇ. നിസാമുദ്ധീൻ അധ്യക്ഷത വഹിച്ചു. 50 ട്രയിനികൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി വി റോയ്, ആശംസകൾ നേർന്നു. ബിനീഷ് പി ,
ബിനോയ് വേണുഗോപാൽ, വി കെ ഭാസ്കരൻ , ബാബുരാജൻ കെ വി, ഗിരീഷ് കോഴിക്കൽ , രജീഷ് എ തുടങ്ങിയവർ നേതൃത്വം നൽകി . മൊയ്തു സി നന്ദി അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *