കാട്ടിക്കുളം: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം തിരുനെല്ലി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ 20ന് വൈകുന്നേരം 5.30ന് കാട്ടിക്കുളം ടൗണില്‍ ക്രിസ്മസ് സന്ദേശറാലി നടത്തും. 10 ഇടവകളില്‍നിന്ന് 500ല്‍പരം പേര്‍ പങ്കെടുക്കും. പോലീസ് എയ്ഡ് പോസ്റ്റിനു സമീപം എസ്‌ഐ മെര്‍വിന്‍ ഡിക്രൂസ് ഫഌഗ്ഓഫ് ചെയ്യും. ഫാ.ജോണ്‍ പനച്ചിപ്പറമ്പില്‍ ആമുഖ സന്ദേശം നല്‍കും. റാലി ടൗണ്‍ ചുറ്റി സെന്റ് പീറ്റേഴ്‌സ് മലങ്കര പള്ളി അങ്കണത്തില്‍ സമാപിക്കും. അഡ്വ.ജിജില്‍ നിലവില്‍പ്പുഴ ക്രിസ്മസ് സന്ദേശം നല്‍കും. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.വിനോദ് പ്രസംഗിക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *