റിപ്പണ്‍(വയനാട്): സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ 68-ാം തിരുനാള്‍ മഹോത്സവം തുടങ്ങി. വികാരി ഫാ.ജോസഫ് നിക്കോളാസ് കൊടിയേറ്റി. 29നാണ് തിരുനാള്‍ സമാപനം. 27 ഉം 28ഉം പ്രധാന തിരുനാള്‍ ദിനങ്ങളാണ്. 24ന് രാത്രി 11ന് ക്രിസ്മസ് കുര്‍ബാന, ക്രിസ്മസ് ആഘോഷം. 25ന് രാവിലെ 8.30ന് ക്രിസ്മസ് പ്രഭാതപൂജ. 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഗ്രോട്ടോയില്‍ ജപമാല. 4.30ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കലിനു സ്വീകരണം, ദേവാലയത്തിലേക്ക് പ്രദക്ഷിണം. 5.30ന് ആര്‍ച്ച് ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി. രാത്രി ഏഴിന് റിപ്പണ്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തിലേക്ക് പ്രദക്ഷിണം. സന്ദേശം: ഫാ.നോബിന്‍ രാമച്ചന്‍കുഴി.
28ന് രാവിലെ 9.30ന് ജപമാല. 10ന് പെരിന്തല്‍മണ്ണ ലൂര്‍ദ് മാതാ പള്ളി വികാരി മോണ്‍.വിന്‍സന്റ് അറക്കലിനു സ്വീകരണം. 10.30ന് മോണ്‍.വിന്‍സന്റ് അറക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ജപമാല, ദിവ്യബലി, നൊവേന, തിരുശേഷിപ്പുവണക്കം. 29ന് രാവിലെ ഏഴിന് ദിവ്യബലി, കൊടിയിറക്കല്‍, പരേതസ്മരണ, സെമിത്തേരിയില്‍ പ്രാര്‍ഥന ശുശ്രൂഷ

By ONLINE

Leave a Reply

Your email address will not be published. Required fields are marked *