സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡിനു സമീപം കേരള എസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് തീപിടിച്ചു നശിച്ച സംഭനത്തില്‍ അന്വേഷണം തുടങ്ങി. ബസിനു തീപിടിക്കാനിടയായ സാഹചര്യമാണ് കോര്‍പറേഷന്‍ അധികൃതര്‍ പരിശോധിക്കുന്നത്. വ്യാഴാഴ്ച രാത്രി 11.30ന് ബംഗളൂരുവില്‍നിന്നു 44 യാത്രക്കാരുമായി കോഴിക്കോടിന് പുറപ്പെട്ട ബസിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ബസ് കത്തിനശിച്ചു. യാത്രക്കാരില്‍ ചിലരുടെ ഉപകരണങ്ങളും രേഖകളും അഗ്നിക്കിരയായി. യാത്രക്കാര്‍ ഇന്നു രാവിലെ ഏഴോടെ ബത്തേരിയില്‍ എത്തി. കോഴിക്കോട് ഡിപ്പോയുടേതാണ് തീപിടിത്തമുണ്ടായ കെഎല്‍ 15 എ 2444 നമ്പര്‍ ബസ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *