വാളാട്: കേരളത്തിന്റെ മുൻ മുഖ്യ മന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന രാഷ്ട്രീയ ഭീഷമാചര്യർ കെ കരുണാകാരന്റെ പതിനഞ്ചാം ചരമ വാർഷിക ദിനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാളാട് എച്ച് എസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർഛനയും അനുസ്മരണവും സംഘടിപ്പിച്ചു.മഹിളാ കോൺഗ്രസ് മുൻ ജില്ലാ അധ്യക്ഷയും മുതിർന്ന നേതാവുമായ വി കെ ശുശീല പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു.ഷാജി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു.ദളിത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വി കെ ശശികുമാർ അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട്,മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സെബാസ്റ്റ്യൻ വി യു,ഇ.പി.ഷാജി,അമ്മദ് ചാലിൽ,ലീല.പി,ഐ.സി.വിജയൻ,മുജീബ് എം,ഷെൽവി.എ.പി,തുടങ്ങിയവർ സംസാരിച്ചു
