ഗൂഡല്ലൂര്‍: ഫെബ്രുവരിയില്‍ കാസര്‍ഗോഡ് കുനിയയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സന്ദേശവുമായി സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദിയാത്ര 25ന് ജില്ലയിലെത്തും. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സെക്രട്ടറി പി.കെ.എം. ബാഖവി, ട്രഷറര്‍ മൊയ്തീന്‍കുട്ടി റഹ്മാനി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ബാഖവി, സെക്രട്ടറി എ.എം. ഷെരീഫ് ദാരിമി, മോയിന്‍ ഫൈസി, സെയ്തലവി റഹ്മാനി, ഫള്‌ലു റഹ്മാന്‍ ദാരിമി, റസാഖ് അന്‍വരി ഹനീഫ ഫൈസി, നൗഫല്‍ ദാരിമി, അബ്ദുറഹ്മാാന്‍ യമാനി, റഷീദ് റഹ്മാനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ജില്ലാ അതിര്‍ത്തിയായ നാടുകാണിയില്‍ രാവിലെ 9.30ന് സമസ്ത ജില്ലാ നേതാക്കള്‍ യാത്രയെ ദഫ് സംഘത്തിന്റെ അകമ്പടിയോടെ സ്വീകരിക്കും. 100 വിഖായ ബൈക്ക് വൊളന്റിയര്‍മാര്‍ യാത്രയെ അനുഗമിക്കും.
ഗാന്ധി മൈതാനിയില്‍(ഹൈദരലി ശിഹാബ് തങ്ങള്‍ നഗരി)സ്വീകരണ സമ്മേളനം തമിഴ്‌നാട് ചീഫ് വിപ്പ് കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഖാസി മൗലാന അല്‍ഹാജ് മുജീബ് റഹ്മാന്‍ അല്‍ ഖാസിമി മുഖ്യാതിഥിയാകും. സാംസ്‌കാരിക സമ്മേളനത്തില്‍ മുന്‍ എംഎല്‍എ ദ്രാവിഡമണി, അഡ്വ.കോശി ബേബി, വി.കെ. ഹനീഫ എന്നിവര്‍ പങ്കെടുക്കും

By ONLINE

Leave a Reply

Your email address will not be published. Required fields are marked *