ജോബി എന്ന പേരുള്ളവരുടെ കൂട്ടായ്‌മയായ ‘ജോബിക്കൂട്ടം’ ജില്ലാ കുടുംബ സംഗമം 27-ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ മീനങ്ങാടി മാർ ബസേലിയോസ് ബിഎഡ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് കെ. ടി.ജോബി, ടി.ജെ.ജോബി എന്നിവർ അറിയിച്ചു. റിട്ട. എസ്‌പി പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ-കലാ-കായിക മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ അനുമോദിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. 2023ൽ രൂപീകരിച്ച കൂട്ടായ്‌മയിൽ നിലവിൽ 3 വനിതകൾ ഉൾപ്പെടെ 155 അംഗങ്ങളുണ്ട്. കൂട്ടായ്‌മയിൽ അംഗങ്ങളാകാൻ താൽപര്യമുള്ളവർ 9544 958867 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഇവർ അറിയിച്ചു.
