കൽപറ്റ:മറ്റേതൊരു കാലത്തേക്കാളും മനുഷ്യൻ എന്ന പ്രമേയം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട കാലഘട്ടമാണ് ഇതെന്നും നമ്മൾ മനുഷ്യർക്കൊപ്പമാണ് എന്ന സന്ദേശം ശക്തമായി വിളിച്ചു പറയേണ്ട സമയത്താണ് നമ്മൾ ജീവിക്കുന്നതെന്നും സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർ പറഞ്ഞു. ഈ ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കേരളയാത്ര നടക്കുന്നത്. കേരളമുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ ജാഥയ്ക്ക് മേപ്പാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ ഹസൻ മുസ്‌ലിയാർ.
സമസ്‌ത സെൻ്റിനറി ഗാർഡിൻ്റെ പരേഡും റാലിയും മേപ്പാടിയിൽ നടന്നു. ഇ.പി അബ്‌ദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ബഷീർ സഅദി, നിസാമുദ്ദീൻ ബുഖാരി, കെ.സി.അബൂബക്കർ ഹസ്രത്ത്, അലി മുസ്‌ലിയാർ വെട്ടത്തൂർ, കെ. ഒ അഹ്‌മദ്കുട്ടി ബാഖവി, ജാഥാ ഡയരക്ടർ എസ്.ശറഫുദ്ദീൻ,കോഡിനേറ്റർമാരായ കെ. എസ് മുഹമ്മദ്സഖാഫി,കെ.കെ മുഹമ്മദലി ഫൈസി, ലത്തീഫ് കാക്കവയൽ എന്നിവർ പ്രസംഗിച്ചു. മുഹമ്മദലി സഖാഫി പുറ്റാട് സ്വാഗതവും ഇസ്‌മാഈൽ റഹ്‌മാനി നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *