കല്‍പ്പറ്റ: ജനമൈത്രി പോലീസും ജില്ലാ വനിതാ സെല്ലും സംയുക്തമായി ജെന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. വനിതാ-ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു ഭായി അധ്യക്ഷത വഹിച്ചു. വനിതാ സംരക്ഷണ ഓഫീസര്‍ ഗീത, ജനമൈത്രി അസി.നോഡല്‍ ഓഫീസര്‍ കെ.എം. ശശിധരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദീപ, നീതിവേദി ഡയറക്ടര്‍ അഡ്വ.ജോമോള്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വനിതാ സംരക്ഷണ ഓഫീസര്‍ ഗീതാ ജെന്‍ഡര്‍ ജസ്റ്റിസ്, ഗാര്‍ഹിക പീഡന നിയമം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഗാര്‍ഹിക പീഡന പരാതികളില്‍ ഒമ്പതെണ്ണം തീര്‍പ്പാക്കി. മൂന്നു പരാതികള്‍ കോടതികളിലേക്ക് അയയ്ക്കുന്നതിന് നിര്‍ദേശിച്ചു. പോലീസ് സഖി വണ്‍ സ്റ്റോപ്പ്, സ്‌നേഹിത കൗണ്‍സലര്‍മാരും പ്രവര്‍ത്തകരും കുടുംബശ്രീ സിഡിഎസ് അംഗങ്ങളും പങ്കെടുത്തു. വനിതാ സെല്‍ ഇന്‍ ചാര്‍ജ് പി.ജെ. ജാന്‍സി സ്വാഗതവും എഎസ്‌ഐ ജയ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
