പനമരം : കൂളിവയൽ ഡബ്ല്യൂ എം ഒ ഐ ജി ആർട്സ് & സയൻസ് കോളേജിൽ ക്യാമ്പസ്‌ റേഡിയോ ആരംഭിച്ചു. റേഡിയോയുടെ ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ സുബ്ന എം പി നിർവഹിച്ചു. കോളേജിലെ വിവരങ്ങളും വിശേഷങ്ങളും വിദ്യാർത്ഥികൾക്കായി പങ്ക് വെക്കുകയും റേഡിയോ എന്ന മാധ്യമത്തെ കൂടുതലായി യുവ തലമുറയിലേക്ക് അടുപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ക്യാമ്പസ്‌ റേഡിയോ ആരംഭിച്ചിരിക്കുന്നത്. പ്രിൻസിപ്പൽ ഡോ. പി.റ്റി അബ്ദുൾ അസീസ് റേഡിയോയിലൂടെ വിദ്യാർത്ഥികൾക്ക് ആശംസ അറിയിച്ചു. ജേർണലിസം അധ്യാപിക കെസിയ ജേക്കബ് ആണ് ക്യാമ്പസ് റേഡിയോ ഇൻചാർജ്. ആദ്യത്തെ എപ്പിസോഡിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ വൃന്ദ പി, മുഹ്സിന പി എന്നിവർ റേഡിയോ ജോക്കികളായി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *