അമ്മേ അമ്മേ മാമരിയേ..

കൽപ്പറ്റ: കേരളത്തിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിന്റെ 118-വാർഷിക തിരുന്നാളിനോട് അനുബന്ധിച്ചു ,ക്രിസ്തീയ ഭക്തിഗാന രംഗത്തെ നിറ സാന്നിത്യമായ, ലോകം മുഴുവനും ഈശോയുടെ പാട്ടുകളിലൂടെ ജനഹൃദയങ്ങൾ കീഴടക്കി കൊണ്ടിരിക്കുന്ന അജിത്ത് ബേബിയുടെ വോയിസ് ഓഫ്…

വിദ്യാര്‍ഥികള്‍ക്ക് ബോധവൽക്കരണം നല്‍കി

കൽപറ്റ:അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തില്‍ കല്‍പറ്റ ഗവ കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതലമുറ സുരക്ഷിതവും ഉത്തരവാദിത്വപൂര്‍ണമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടര്‍…

എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 13 ന്

എടപ്പെട്ടി: ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ഫെലിസിറ്റ ’26 ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി അധ്യക്ഷത വഹിക്കും.…

പൊള്ളലേറ്റ് മരിച്ച നിലയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി

പുൽപ്പള്ളി: വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗര്‍ ഉന്നതിയിലെ മുരാശ വള്ളി (68)യാണ് മരിച്ചത്. വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാന്ധി നഗര്‍ ഉന്നതിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യ ജയമ്മ…

അമ്പലവയൽ അമ്പുകുത്തി നിഖിലാ ഭവനിൽ റിട്ടയർഡ് DEO ചന്ദ്രൻ മാസ്റ്റർ (78) അന്തരിച്ചു.ഇക്രഹോസ്പിറ്റലിൽ ചികിത്‌സയിൽ ആയിരുന്നു.

നെല്ലാറച്ചാൽ യുപി സ്ക്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം സർവ്വജന, മൂലങ്കാവ് ,ഓടപ്പള്ളം സ്കൂളുകളിൽ അധ്യാപകനായും അമ്പലവയൽ, കാട്ടിക്കുളം, വടുവൻചാൽ സ്ക്കൂളുകളിലെ പ്രധാന അധ്യാപകനായും ജോലി ചെയ്തു. സുൽത്താൻ ബത്തേരിഎ. ഇ. ഓ ആയും , വയനാട് ,കണ്ണൂർ ജില്ലകളിൽ ഡി.…

നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി പിടിയിൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതി പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി സ്വദേശി ജിഹാസിനെ(25) പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്നലെ രാത്രോടെയാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്‌ചയാണ്…

ബാണാസുര മേഖലയില്‍ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലാ സര്‍വെ സംഘം

പടിഞ്ഞാറത്തറ: ബാണാസുര മലനിരകളിലെ ദുര്‍ഘട പ്രദേശങ്ങളില്‍ കോഴിക്കോട്-വയനാട് ജില്ലാ അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ജില്ലാ ഡിജിറ്റല്‍ സര്‍വെ സ്പെഷ്യല്‍ സംഘം. കാഞ്ഞിരങ്ങാട്, തൊണ്ടര്‍നാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി മേഖലയില്‍ ദിവസങ്ങളോളം വനത്തിനകത്ത് ക്യാമ്പ് ചെയ്താണ് സംഘം അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തീകരിച്ചത്. നോര്‍ത്ത്…

എ.നൗഷാദിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: 36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി എ.നൗഷാദിന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് റീജിയണൽ ഓഫീസ് യാത്രയയപ്പ് നൽകി. ബാങ്ക് സെക്രട്ടറി എന്ന നിലയിലും, കുടുംബശ്രീ…

‘പണി ഉടൻ കിട്ടും’; നിർമ്മിത ബുദ്ധി തട്ടിപ്പ് തടയാൻ നിയമ ഭേദഗതിയുമായി കേന്ദ്രം

ന്യൂഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയുമാണ് 2021ലെ ഐടി നിയമം…

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: നാലാം പ്രതി ‘വൊക്കൻ’ പ്രശോഭ് പിടിയിൽ, മറ്റ് പ്രതികൾ സംസ്ഥാനം വിട്ടു ?

പത്തനംതിട്ട: സ്പാ ബലാത്സംഗ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ…