യു ഡി എഫിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി; പ്രിയങ്കാഗാന്ധി എം പി

കല്‍പ്പറ്റ: യു ഡി എഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നുവെന്ന് പ്രിയങ്കാഗാന്ധി എം പി. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നുവെന്നും, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും എന്റെ…

ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

മാനന്തവാടി: ഗ്യാസ് സിലിണ്ടറുമായി വന്ന വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. എരുമത്തെരുവ് കൂനാർ വയലിൽ മേൻമ ഗോപിയുടെ വീട്ടുമുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും മാനന്തവാടിയിലേക്ക് ഗ്യാസ് നിറക്കാനായി വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.…

എസ്ഡിപിഐക്ക് ജനപിന്തുണ വർധിച്ചു – വി.സുലൈമാൻ

മാനന്തവാടി – തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുടനീളം വിവിധ വാർഡുകളിലും ഡിവിഷനുകളിലും മത്സരിച്ച എസ്ഡിപിഐ സ്ഥാനാർഥികൾക്ക് പിന്തുണ നൽകി വോട്ട് ചെയ്ത എല്ലാ ജനങ്ങൾക്കും ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നതായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ. ഈ തിരഞ്ഞെടുപ്പിൽ എവിടെയും വിജയിക്കാൻ…

ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസ്സി ഷാജി ദാസ്.

പുൽപ്പള്ളി:ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും പെർഫോമിങ്ങ് ആർട്സിൽ ഡോക്ടറേറ്റ് നേടി കലാമണ്ഡലം റെസി ഷാജിദാസ്.

‘പോയവര്‍ മടങ്ങി വരണം’; കേരള കോണ്‍ഗ്രസിന് വാതില്‍ തുറന്നിട്ട് യുഡിഎഫ്, പി വി അന്‍വറിനും പരിഗണന

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേടിയ മികച്ച വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ യുഡിഎഫ്. കേരളത്തിന്റെ മനസ് യുഡിഎഫിന് ഒപ്പമാണെന്നും മുന്നണി വിട്ടവര്‍ക്ക് തിരികെ വരാമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിനെ…

തിരുവനന്തപുരം മേയര്‍ ചർച്ചകളിലേക്ക് ബിജെപി; വി വി രാജേഷിന് മുന്‍തൂക്കം, ആര്‍ ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി വി…

2010ലെ പരാജയമായിരുന്നു കടുത്തത്, തിരികെ വരും: എം സ്വരാജ്

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയം പ്രതീക്ഷിച്ചതല്ല. മികച്ച വിജയം എല്‍ഡിഎഫ് അര്‍ഹിച്ചിരുന്നു. എന്നാല്‍ ജനവിധി മറിച്ചാണുണ്ടായത്. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും എല്ലാ തെരഞ്ഞെടുപ്പിലും മുഖ്യപരിഗണനാ വിഷയങ്ങളായിക്കൊള്ളണമെന്നില്ല. ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യേണ്ടതെന്ന് ആത്യന്തികമായി…

തിരുവനന്തപുരത്തും കൊല്ലത്തും പാര്‍ട്ടിയെ ഞെട്ടിച്ച പരാജയം; കാരണം കണ്ടെത്താന്‍ എല്‍ഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ എല്‍ഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച ചേരും. നേതൃയോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തല്‍ വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചു കഴിഞ്ഞു.…

തരുവണ…..വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ തേരോട്ടം.

തരുവണ…..വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ തേരോട്ടം.ആകെയുള്ള ഇരുപത്തി നാല് സീറ്റിൽ മത്സരിച്ച പതിനാലു സീറ്റിലും വൻ ഭൂരിപക്ഷത്തോടെമുസ്ലിം ലീഗ് വിജയിച്ചു.ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനാണ് ഉള്ളത്.വെള്ളമുണ്ടയും,തരുവണയും.രണ്ടിലും മുസ്ലിം ലീഗ് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.യൂത്ത്‌ ലീഗ് ദേശീയ വൈസ് പ്രസി ഡന്റ്…

‘പ്രവര്‍ത്തകര്‍ക്ക്, തിരുവനന്തപുരത്തിന്, ജനങ്ങള്‍ക്ക് നന്ദി’; ബിജെപി മുന്നേറ്റം ആഘോഷമാക്കി നരേന്ദ്ര മോദി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി മുന്നേറ്റത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ട്വീറ്റുകളിലായാണ് പ്രധാനമന്ത്രി കേരളത്തിലെ തദ്ദേശ തെരഞഞ്ഞെടുപ്പിനെ പരാമര്‍ശിച്ചിരിക്കുന്നത്. ബിജെപി മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മോദിയുടെ ആദ്യ ട്വീറ്റ്. ചരിത്രത്തില്‍…