തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു; പുനഃപരിശോധിയ്ക്കണമെന്ന് CPI

തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു. നിയമനം പുനപരിശോധിയ്ക്കണമെന്ന് ടിവികെയെ പിന്തുണയ്ക്കുന്ന സിപിഐ ആവശ്യപ്പെട്ടു. കർണാടക സ്വദേശിയും കെവിഎൻ പ്രൊഡക്ഷൻസ് ഉടമയുമായ വെങ്കട്ട് നാരായണയെയാണ് ഡൽഹിയിലെ പ്രതിനിധിയായി തമിഴ്നാട് സർക്കാർ നിയമിച്ചത്. തമിഴ് രാഷ്ട്രീയവും സംസ്കാരവും അറിയാത്ത ഒരാളെ…

സംസ്ഥാനത്ത് മഴ കനക്കുന്നു; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തൃശൂര്‍,…

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നും നീക്കി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ. ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ വീഴ്ച്ചയിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിൽ നടപടി. ഗീന കുമാരിയെ സ്ഥാനത്തു നിന്നും നീക്കി. ജില്ല പബ്ലിക് പ്രോസികൂട്ടർ സ്ഥാനത്ത് നിന്നുമാണ് നീക്കിയത്.…

ക്ഷരരോഗ മുക്ത പഞ്ചായത്ത്; അവാർഡുകൾ വിതരണം ചെയ്തു

ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ2025 ലെ ക്ഷയരോഗ മുക്ത തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൂതാടി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പ്രതിനിധികൾ ഗോൾഡ് അവാർഡ് ഏറ്റുവാങ്ങി. നൂൽപ്പുഴ, പുൽപ്പള്ളി, കണിയാമ്പറ്റ, കോട്ടത്തറ, വൈത്തിരി, മീനങ്ങാടി, മുട്ടിൽ, മേപ്പാടി ഗ്രാമപഞ്ചായത്തുകളും…

ജില്ലാതല പൾസ് പോളിയോ വിതരണോദ്ഘാടനം: എം.പി പ്രിയങ്ക ഗാന്ധി നിർവഹിച്ചു

ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ബസ്‌ സ്റ്റാൻഡ് പരിസരത്ത് എം.പി പ്രിയങ്ക ഗാന്ധി വാദ്ര നിർവ്വഹിച്ചു. തുള്ളി മരുന്ന് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 561 പള്‍സ് പോളിയോ…

മഴ കനക്കും ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശ്ശൂർ, ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഓറഞ്ച് അലർട്ട്…

രാജസ്ഥാനിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; 5 ദിവസത്തിനിടെ ബലാത്സംഗം ചെയ്‌തത് 30 പേർ

രാജസ്ഥാനിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.ശ്രീ ഗംഗാനഗറിൽ ആണ് സംഭവം. അഞ്ച് ദിവസത്തിനിടെ 30 പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിക്ഷാക്കാരൻ ഹോട്ടൽ ഉടമയ്ക്ക് വിൽക്കുകയായിരുന്നു. കേസിൽ ഹോട്ടൽ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു.…

‘EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണ്?; അനാവശ്യ വിവാദമുണ്ടാക്കി പാവങ്ങൾക്ക് വീട് നഷ്ടപ്പെടുത്തരുത്’, മന്ത്രി കെ എം ഷാജി

പിഎംഎവൈ പദ്ധതിയിലെ വീടുകളുടെ ബന്ധപ്പെട്ട് അനാവശ്യമായ വിവാദങ്ങൾ ഉണ്ടാകരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. പ്രധാനന്ത്രിയുടെ പേരിലുള്ള ഭവന പദ്ധതി നടപ്പാക്കുന്നതിൽ വിശദീകരണവുമായിട്ടാണ് മന്ത്രി എത്തിയത്. നരേന്ദ്രമോദിയുടെ ഫോട്ടോയല്ല, പദ്ധതിയുടെ ലോഗോ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നാണ് പറഞ്ഞത്. EMS…

കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് മധ്യവയസ്കൻ മരിച്ചു

കേണിച്ചിറ ആശാൻ കവല ചുണ്ടൻ മാക്കിൽ സത്യൻ (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ അണ്ണാംവയൽ ചെള്ളിച്ചിറയിലുള്ള വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്

ഓപ്പറേഷൻ തൂഫാൻ;കർണാടകയിൽ നിന്നുള്ള ലഹരി കടത്ത് പൊളിച്ച് പോലീസ്

ബത്തേരി: കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി. ബസ് യാത്രികനായ കോഴിക്കോട്, പടനിലം, മീൻകുഴി പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷെഫീഖ്(23)നെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരി…