ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരത്തിന് കിരീടം.

ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരത്തിന് കിരീടം.പനമരം. വയനാട് ജില്ല നെറ്റ്‌ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പനമരത്ത് വെച്ച് നടന്ന ജില്ലാ മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി .ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ് മുണ്ടേരിയെയാണ്…

നിയമസഭ തിരഞ്ഞെടുപ്പ് എസ്ഡിപിഐ നിർണായക ശക്തിയാകും- പി.ആർ സിയാദ്

മേപ്പാടി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ നിർണായക ശക്തിയായി മാറുമെന്നും ചില മണ്ഡലങ്ങളിൽ ജയപരാജയം നിർണയിക്കുന്നത് എസ്ഡിപിഐ ആയിരിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ്.എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു…

അരുൺ കെ. പവിത്രൻ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.

കല്‍പ്പറ്റ: വയനാട് ജില്ലയുടെ 49-ാമത് പോലീസ് മേധാവിയായി അരുൺ കെ. പവിത്രൻ ഐ.പി.എസ് ചുമതലയേറ്റു. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി ചുമതല വഹിച്ചു വരികയായിരുന്നു. മുൻപ് കെ.എ.പി നാലാം ബറ്റാലിയൻ കമാണ്ടന്റ് ആയും, തലശ്ശേരി എ.എസ്.പിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ…

ഓട്ടോയിൽ നിന്ന് കുഞ്ഞ് ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; ഡ്രൈവറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടി. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം നടന്നത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മറുവശത്ത് നിൽക്കുകയായിരുന്ന അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു കുട്ടി. ആ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം…

ഏകദിന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.

പാലയാണ നെഹ്രു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പാലയാണ വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഉന്നതികളിലെ പാലയാണ, കരിങ്ങാരി ,തരുവണ സ്കൂൾ വിദ്യാത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഏകദിന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. യോഗത്തിൽ അങ്കൺവാടി ടീച്ചർഅജിത സ്വാഗതം പറഞ്ഞു ലൈബ്രറി പ്രസിഡൻ്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷം…

പനമരം ബീവറേജിൽവീണ്ടും മോഷണം

പനമരം : പനമരം ബീവറേജിൽവീണ്ടും മോഷണം പുറകുവശത്തെ വെന്റിലേറ്റർ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.വിദേശ മദ്യം നഷ്ടപ്പെട്ടതായി സംശയം. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പനമരം പോലീസ് അന്വേഷണം തുടങ്ങി.

ശ്രേയസ് അക്ഷയ സ്വാശ്രയ സംഘംവാർഷികം നടത്തി.

മൂലങ്കാവ് യൂണിറ്റിലെ അക്ഷയ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രീതി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സഷ്മ ഹരീഷ് അധ്യക്ഷത വഹിച്ചു. വത്സ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ…

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,1200 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,890 രൂപ. റെക്കോര്‍ഡുകള്‍ കുറിച്ച…

രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ?; നിര്‍ണായക എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; ബജറ്റ് ചര്‍ച്ച തുടങ്ങും

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്നുതുടരുമ്പോള്‍ ബജറ്റിലെ പൊതുചര്‍ച്ചയാണ് പ്രധാന അജണ്ട. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പിലെത്തുന്നതും ഇന്നാണ്. കോണ്‍ഗ്രസില്‍ നിന്ന് റോജി എം ജോണും…

പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ മെഡിക്കല്‍ കോളുകളില്‍ ഒപി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും. കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐസിയു, കിടത്തിചികിത്സ മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ സമരത്തില്‍ നിന്ന്…