തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ

2026 നവംബർ 11 ബുധൻ തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപേക്ഷിക്കപ്പെട്ട ഭ്രൂണം കണ്ടെത്തി. മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിലെ മാൻഹോളിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. നാല് മാസം പ്രായമായ ഭ്രൂണമാണ് കണ്ടെത്തിയത്. മാൻഹോൾ വൃത്തിയാക്കാൻ വന്ന തൊഴിലാളികളാണ് കണ്ടത്. തുടർന്ന്…

സൈബർ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ ആറ് മ്യൂൾ അക്കൗണ്ട് ഉടമകൾ പിടിയിൽ

2026 നവംബർ 11 ബുധൻ വടകര: വടകരയിൽ സൈബർ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ മ്യൂൾ അക്കൗണ്ട് ഉടമകൾ പിടിയിൽ. ആറുപേരാണ് പൊലീസിന്റെ പിടിയിലായത്. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ടുകളിലൂടെ പിൻവലിച്ചു നൽകുന്ന സംഘമാണ് ഇവർ.…

ചേരാനല്ലൂർ വാഹനാപകടം: പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം, ഇരയുടെ അവകാശം പരിഗണിക്കണം; മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയിൽ

2026 നവംബർ 11 ബുധൻ കൊച്ചി: ചേരാനല്ലൂരിൽ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തിൽ വാഹനം ഓടിച്ച 17കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയെ സമീപിച്ചു. ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട കേസാണെന്നും പ്രതിക്ക് ജാമ്യം…

തിരുനെല്ലിക്ഷേത്രത്തിൽ പുത്തരിയുത്സവം 16ന്

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരിയുത്സവം തിങ്കളാഴ്ച ആഘോഷിക്കും. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് വെള്ളിയാഴ്ച അവകാശികൾ നെൽക്കതിർ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ…

കെ എസ് എസ് പി എ കൽപ്പറ്റ മണ്ഡലം സമ്മേളനം നടത്തി

കൽപ്പറ്റ . കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ എസ് എസ് പി എ) കൽപ്പറ്റ മണ്ഡലം സമ്മേളനം കൽപ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തിൽനടത്തി. ജനുവരി മാസത്തിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിനടത്തിയ സമ്മേളനത്തിൽ പ്രസിഡന്റ് രമേശൻ മാണിക്യൻ…

പ്രഥമ ഡി ഫാം ബാച്ച്;നൂറ് ശതമാനം വിജയ തിളക്കത്തിൽ ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ ആദ്യ ബാച്ച് ഡിപ്ലോമ ഇൻ ഫാർമസിയിലെ 46 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. അക്കാദമിക് ഘോഷയാത്രയോടെ ആരംഭിച്ച ‘സെനോറ 2026’ ബിരുദദാന ചടങ്ങ് മുൻ ഡീൻ ബ്രിഗേഡിയർ ഡോ. എ.പി.കാമത്ത് ഉദ്ഘാടനം ചെയ്തു. 2023–2026…

ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം, പ്രവാസികൾക്ക് ഇരുട്ടടി; ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി യാത്രക്കാർ

2026 നവംബർ 11 ബുധൻ ദില്ലി: യുദ്ധ ഭീതിയിൽ ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് നിർത്തിയതോടെ പ്രതിസന്ധിയിലായി സൗദി അറേബ്യയിൽ നിന്നുള്ള യാത്രക്കാർ. പ്രവാസികൾക്കും ഉംറ തീർടകരുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ് എയർ…

കൈക്കൂലിക്കേസ്: ഒളിവിലായിരുന്ന മുൻ വൈക്കം സിഐ അറസ്റ്റിൽ

2026 നവംബർ 11 ബുധൻ കോട്ടയം: കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം മുൻ പൊലീസ് ഇൻസ്പെക്ടർ (സിഐ) പി.എ ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വിവിധ ആളുകളിൽ നിന്നായി 2,27,000 രൂപ ഇയാൾ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ലഭിച്ച രഹസ്യവിവരത്തിന്റെ…

മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുന്‍ കായികമന്ത്രി അബ്ദു റഹിമാനെതിരെ അന്വേഷണം വരുന്നു; തീരുമാനം നാളെ

2026 നവംബർ 11 ബുധൻ തിരുവനന്തപുരം∙ അര്‍ജന്റീന ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാനെന്ന പേരില്‍ തട്ടിപ്പു നടത്തിയെന്ന വിവാദത്തില്‍ മുന്‍ കായികമന്ത്രി വി.അബ്ദു റഹിമാനെതിരെ കേസെടുത്തുള്ള വിജിലന്‍സ് അന്വേഷണത്തിനു കളമൊരുങ്ങുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സര്‍ക്കാര്‍…

കേരളം ഭരിക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തിന് വില നല്‍കുന്ന സര്‍ക്കാര്‍: മന്ത്രി രമേശ് ചെന്നിത്തല

മാനന്തവാടി: ജഡ്ജിയുടെ ജീവന് വിലയുള്ളതുപോലെ തട്ടുകടക്കാരന്റെ ജീവനും വിലയുണ്ടെന്നും സാധാരണക്കാരുടെ ജീവിതത്തിന് വില നല്‍കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ചേര്‍ന്ന് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…