പുല്പള്ളി: സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ വിജയത്തിനായി ഉത്സവാഘോഷ കമ്മിറ്റി രൂപവത്കരിച്ചു.
പുല്പള്ളി: സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ വിജയത്തിനായി ഉത്സവാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ജനുവരി ഒന്നു മുതല്‍ ഏഴുവരെയാണ് ഉത്സവാഘോഷം. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച്ു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ്, വിജയന്‍ കുടിലില്‍,…
വയനാട് ജില്ലാ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ്
മുണ്ടേരി: എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിലെ മത്സര വിജയികൾക്ക് അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ സമ്മാനവിതരണം നടത്തി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സംസ്ഥാന ലഹരി…
അതിരാറ്റുകുന്ന് സ്കൂളിൽ നാടൻ പലഹാര മേള സംഘടിപ്പിച്ചു
അതിരാറ്റുകുന്ന്: ജി എച്ച് എസ് അതിരാറ്റുകുന്ന് സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽനിന്ന് തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്. പലഹാര മേള പ്രധാനാധ്യാപിക സിനിമോൾ ഉദ്ഘാടനം ചെയ്തു. അധ്യാപകൻ സജേഷ് കെ.വി ആശംസകൾ അറിയിച്ച് സംസാരിച്ചു.
എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ര വോട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു.അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി കെ.എ…
‘അവര്‍ വെറുക്കും, നമ്മള്‍ കുതിച്ചുയരും’; നടിപ്പ് ചക്രവര്‍ത്തി തന്നെയെന്ന് ചന്തു; ‘ബെസ്റ്റി’യ്ക്ക് ദുല്‍ഖറിന്റെ മറുപടി
കാന്തയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് ആരാധകരും സിനിമാ ലോകവും കയ്യടിക്കുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാന്തയിലെ ടികെഎം എന്നാണ് സിനിമാസ്‌നേഹികള്‍ പറയുന്നത്. കാന്തയയേും ദുല്‍ഖറിനേയും പ്രശംസിച്ചു കൊണ്ടുള്ള നടന്‍ ചന്തു സലിംകുമാറിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. പൂര്‍ണ്ണ തൃപ്തിയോടെ…
സീറ്റ് ലഭിച്ചില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു
ആലപ്പുഴ: പത്തിയൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാര്‍ഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് സി. ജയപ്രദീപാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ഇയാളെ രക്ഷപ്പെടുത്തി. ജയപ്രദീപ് പോസ്റ്റര്‍ പതിച്ചും ഫ്‌ലക്‌സ് അടിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം…
‘പേര് ഒഴിവാക്കിയത് അനീതി’; വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കണം: ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. സാങ്കേതികതയുടെ കാര്യം പറഞ്ഞ് വോട്ടവകാശം നിഷേധിക്കപ്പെടുന്നു. എന്നു മാത്രമല്ല സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്വത്തിലായിരിക്കുന്നു. ഇതു ശരിയല്ലെന്ന്…
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍
ധാക്ക: ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ കാലാപം അടിച്ചമര്‍ത്തിയ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയുടേതാണ് വിധി. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ തുടങ്ങി 5 കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്.…
ശബ്ദത്തിന്റെ ലോകം അന്യമായവരെ ചേർത്തുനിർത്തണം:ജുനൈദ് കൈപ്പാണി
കൽപ്പറ്റ:കേള്‍വിശക്തിയില്ലാതെ ബുദ്ധിമുട്ടുന്ന ആളുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ ചേർത്തു നിർത്താനുംപൊതുസമൂഹം മുന്നോട്ട് വരണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.വയനാട് ഫെഡറേഷൻ ഓഫ് ഡഫിന്റെ (ഡബ്ലൂ. എഫ്.ഡി) ജില്ലാ സംഗമം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു…
മുത്തങ്ങയിൽ എം ഡി എം എ പിടികൂടിയ സംഭവം ; ഒരാൾ കൂടി അറസ്റ്റിൽ
ബത്തേരി: മുത്തങ്ങയിൽ കൊമേഴ്ഷ്യൽ അളവിൽ അതിമാരക മയക്കുമരുന്നായ 53.48 ഗ്രാം എം.ഡി.എം.എയുമായി ഒക്ടോബറിൽ മൂന്നു പേരെ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ, മാന്നാർ, നെല്ലിക്കോമത്ത് വീട്ടിൽ വി. വിഷ്ണു(25)വിനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് അറസ്റ്റിലായവർ ഇയാളിൽ…
