മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ…

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപ; പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ചെലവ് തുക വിശദീകരിക്കുന്നത്. സര്‍ക്കാര്‍ 5,370 കോടി രൂപ ചെലവാക്കിയെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി എന്നത് ശ്രദ്ധേയമാണ്.…

ഹോർമുസിൽ കപ്പലുകൾക്കു നേരെ ആക്രമണം; ഇറാൻ രണ്ട് കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക

ഹോർമുസിൽ കപ്പലുകൾക്കു നേരെ ആക്രമണം. ഇറാൻ സൈന്യം ഹോർമുസിൽ രണ്ട് കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ഒമാൻ‌ തീരത്തു കൂടി പോകുകയായിരുന്ന എണ്ണ ടാങ്കറും ചരക്കു കപ്പലുമാണ് ഇറാൻ സൈന്യം ആക്രമിച്ചത്. കപ്പലുകൾക്കു നേരെ മിസൈൽ ആക്രമണമാണ്…

ഗസ്സയിലെ ഭരണസമിതി പിരിച്ചുവിട്ടതായി ഹമാസ്; 20 വർഷത്തെ ഭരണത്തിന് ശേഷം പിന്മാറ്റം

ഗസയിലെ ഭരണസമിതി പിരിച്ചുവിട്ടതായി പലസ്തീൻ പ്രസ്ഥാനമായ ഹമാസ്. ഭരണം പലസ്തീൻ ടെക്നോ ക്രാറ്റുകളുടെ സമിതിക്ക് കൈമാറും. 20 വർഷത്തെ ഭരണത്തിനു ശേഷമാണ് ഹമാസിന്റെ പിന്മാറ്റം. ഹമാസ് സർക്കാരിന്റെ അടിയന്തര സമിതി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചു. പലസ്തീൻ ഉദ്യോഗസ്ഥനായ…

12 മണിക്കൂർ നീണ്ടുനിൽക്കുന്ന വിലാപയാത്ര; ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കം

അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്ക് ടെഹ്റാനിൽ തുടക്കം. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന വിലാപയാത്രയോടെയാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്. ജൂലൈ 9ന് മഷ്ഹദിലെ ഇമാം റെസയിലാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക. ആധുനിക ഇറാന്റെ…

ലൈന്‍ അഴിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു; മലപ്പുറത്ത് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

പോസ്റ്റ് ഒടിഞ്ഞ് വീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. മലപ്പുറം വിരിപ്പാടം ഇടശ്ശരികോളിൽലാണ് സംഭവം. കെ.എസ്.ഇ.ബി കാരാട് സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുരേഷ് ബാബുവാണ് ജോലിത്തിരക്കിനിടയില്‍ ഉണ്ടായ അപകടത്തില്‍ ദാരുണമായി മരണപ്പെട്ടത്. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ…

പ്രവേശനോത്സവം നടത്തി

നല്ലൂർനാട് എ.എം.എം.ആർ.ജി.എച്ച്.എസ്.എസില്‍ പ്ലസ് വൺ വിദ്യാർഥികൾക്ക് പ്രവേശനോത്സവം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുംകര ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. മക്കളെ അറിയാൻ എന്ന വിഷയത്തിൽ സൗഹൃദ ക്ലബ്ബ് കോ ഓർഡിനേറ്റർ ടി.എം മുബീന,…

ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു

ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തങ്ങള്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു. ടൗണ്‍ഷിപ്പിലെ പൊതു സൗകര്യങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍, കളി…

ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം നടക്കുന്ന 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകള്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പില്‍…

കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്

വാഹനാപകടത്തിൽ മസ്തിഷിക മരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഏഴു വയസ്സുകാരൻ ലോകിനേനി യാഷ് വൻ ഇനി അഞ്ച്പേരിലൂടെ ജീവിക്കും. കരളും വൃക്കകളും കോർണിയയും ഹൃദയ വാൽവുമാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിലേക്ക് റോഡ്…