എസ്ഐആര്‍: ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല, സംസ്ഥാനങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ ഇടപെടാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാകുന്ന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധ…

കോണ്‍ഗ്രസ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നല്‍കാനുള്ള തത്രപ്പാടില്‍: മുഖ്യമന്ത്രി

കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നല്‍കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് നേതാക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കള്‍ അവരെക്കുറിച്ച് നല്ലവര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയാണ്. യുഡിഎഫിനെ പിന്തുണയ്ക്കുന്ന മുസ്ലീം ബഹുജനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള നിലപാടില്‍ ഒരുമാറ്റവും വന്നിട്ടില്ല. കാരണം അവര്‍ മുസ്ലീം…

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്ന് രാജിവച്ചു

ഫെഫ്കയില്‍ നിന്നും രാജിവച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഭാഗ്യലക്ഷ്മിയുടെ രാജി. ഇനി ഒരു സംഘടനയുടേയും ഭാഗമാകില്ല താനെന്നാണ് ഭാഗ്യലക്ഷ്മി അറിയിച്ചിരിക്കുന്നത്. സെഷന്‍സ് കോടതി വിധിയെ അന്തിമ…

ജമാഅത്തെ ഇസ്ലാമിക്കും ലീഗിനും ഒന്നിച്ചു പോവാനാവില്ല, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ചര്‍ച്ചയുമില്ല: കെഎം ഷാജി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് ബന്ധം തള്ളി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ജില്ലാ തലത്തില്‍ പോലും ഒന്നിച്ച് പോകാന്‍ സാധിക്കില്ലെന്ന് കെ എം ഷാജി കോഴിക്കോട് പ്രതികരിച്ചു.…

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ മനോഹരമായ കുടുംബ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ഡിസംബര്‍ 12ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിന്‍പുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ലാല്‍,ഗണപതി…

‘കുറ്റവാളിയാകാതെ ശിക്ഷിക്കപ്പെട്ടു എന്ന് ദിലീപിന് തോന്നിയാൽ എന്താണ് തെറ്റ് ?; കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം’

നടി ആക്രമിക്കപ്പെട്ട കേസിന്റെ കോടതി വിധിയിൽ പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വസിക്കുന്നതെന്ന് രൺജി പണിക്കർ പറഞ്ഞു. വിഷയത്തിൽ മേൽക്കോടതി മറ്റ് നിലപാടുകൾ സ്വീകരിച്ചാൽ അപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാമെന്നും രൺജി പണിക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. ‌‌…

കർഷക സമൂഹം സർക്കാറിനെതിരെവിധി എഴുതും: സ്വതന്ത്ര കർഷക സംഘം

കൽപ്പറ്റ: കഴിഞ്ഞ ഒൻപതര വർഷം കാർഷിക മേഖല അവഗണിക്കുകയും കർഷകരെ നിരാശപ്പെടുത്തുകയും ചെയ്ത ഇടത് സർക്കാരിനെതിരെ വിധിയെഴുതാൻ കർഷക സമൂഹം തയ്യാറാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.യു.ഡി.എഫ് ഭരണകാലത്ത് കർഷകർക്ക് ലഭിച്ചിരുന്ന പലിശ…

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഹരിതമയമാക്കാൻ ഹരിതസേനയും കുട്ടി പോലീസും.

പനമരം: ഡിസംബർ 11-ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് മാലിന്യമുക്തമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. പനമരം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനയും സ്കൂളിലെ കുട്ടി പോലീസ് അംഗങ്ങളും സംയുക്തമായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ജൈവ മാലിന്യം, അജൈവ…

‘ലോകത്തെ ഏറ്റവും സുന്ദരമായ ഗ്രാമം’; ഥാറില്‍ കടമക്കുടി ചുറ്റിക്കണ്ട് ആനന്ദ് മഹീന്ദ്ര

കൊച്ചി: കടമക്കുടിയുടെ ഗ്രാമീണ സൗന്ദര്യം ആസ്വദിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ചില പ്രകൃതി ദൃശ്യങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കുക മാത്രമല്ല അവ നിങ്ങളെ മാറ്റിമറിക്കുമെന്നും എക്‌സില്‍ ആനന്ദ് മഹീന്ദ്ര കുറിച്ചു. മഹീന്ദ്രയുടെ തന്നെ വണ്ടിയായ ഥാറിലാണ് ആനന്ദ് മഹീന്ദ്ര കടമക്കുടി ചുറ്റിക്കണ്ടത്. ‘ഞാന്‍…

‘തിരുവനന്തപുരത്ത് പ്രതീക്ഷ മാത്രമല്ല…’;വോട്ട് ചെയ്യാന്‍ അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും

തിരുവന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിരാവിലെ തന്നെ പോളിങ് ബൂത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. എല്ലാ തെരഞ്ഞെടുപ്പിലും വളരെ നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തുന്ന സുരേഷ് ഗോപി വോട്ട് ചെയ്ത ശേഷം പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിക്ക് പോകും. തിരുവനന്തപുരം ശാസ്തമംഗലം…