ഇന്റേണ്‍ഷിപ് സമാപിച്ചു

മുട്ടില്‍: നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി ഡബ്ല്യുഎംഒ കോളജില്‍ ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ് വിഭാഗങ്ങള്‍ സംഘടിപ്പിച്ച ഇന്റേണ്‍ഷിപ് സമാപിച്ചു. 13ന് ആരംഭിച്ച പരിപാടിയില്‍ പൊന്നാനി എംഇഎസ്, മുക്കം എംഎഎംഒ, താനൂര്‍ ഗവ., തിരൂരങ്ങാടി പിഎസ്എംഒ, മാനന്തവാടി ഗവ., ബത്തേരി സെന്റ് മേരീസ് കോളജുകളില്‍നിന്നായി…

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാ ഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍ ഉറപ്പാക്കണമെന്നും അങ്കണവാടികളിലും സ്‌കൂളുകളിലും കൂള്‍ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യം വിലയിരുത്തുന്നതിനായി വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ…

ബത്തേരി തലച്ചിലന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി

സുല്‍ത്താന്‍ ബത്തേരി: മഹാഗണപതി തലച്ചിലന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. തന്ത്രി കുഞ്ഞനിയന്‍ കൊടിയേറ്റി. 29നാണ് സമാപനം. 26ന് കളംഎഴുത്ത്, തേങ്ങയേറ് എന്നിവ നടത്തും.27ന് ഉത്സവബലി, 28ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, ആന-വാധ്യ വിശേഷങ്ങള്‍ എന്നിവ ഉണ്ടാകും. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള,…

എകെപിഎ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്തി

കല്‍പ്പറ്റ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വൈത്തിരി മേഖലാ കമ്മിറ്റിക്ക് കീഴിലുള്ള അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ചുണ്ടേല്‍ വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ അങ്കമാലി അഡ്‌ലക്‌സ്…

കുളത്തില്‍ കുളിക്കാനിറങ്ങി; വലയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു

തൃശ്ശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയ്ക്ക് വലയില്‍ കുടുങ്ങി ദാരുണാന്ത്യം. വെങ്ങാനൂര്‍ സ്വദേശി എം എസ് അച്ചു(19)വാണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂര്‍ പെരിങ്ങമലയില്‍ പരേതരായ റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ്. ബാച്ചിലര്‍ ഓഫ് പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക് (ബിപിഒ) ആദ്യവര്‍ഷ…

എണ്ണവില 105 ഡോളറിന് മുകളില്‍; സ്വര്‍ണവിലയില്‍ മാറ്റമില്ല, 1,13,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,12,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 14,120 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ വില ഇനിയും ഉയരും. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.…

വീണ്ടും ദുരന്തം; കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം, രണ്ടു മരണം

ചെന്നൈ: കമ്പത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനത്തില്‍ രണ്ടുമരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. തേനി ജില്ലയിലെ കുംഭനഗരത്തിലെ കാട്ടുപിള്ളി വാസല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പടക്ക നിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്.…

സായ് സുദര്‍ശന്റെ സെഞ്ച്വറി പാഴായി, കോഹ് ലിയും പടിക്കലും വെടിക്കെട്ടിന് തിരികൊളുത്തി; ഗുജറാത്തിനെ തോല്‍പ്പിച്ച് ബംഗളൂരു

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചുവിക്കറ്റിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ബംഗളൂരു മറികടന്നു. വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും അര്‍ധസെഞ്ചുറികളാണ് ടീമിന് ജയമൊരുക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് കോഹ്…

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്, പോക്കറ്റിലെ 25,000 രൂപ സേഫ്, ആശ്വാസത്തില്‍ മിനി

കോട്ടയം: കടുത്തുരുത്തിയില്‍ പുലര്‍ച്ചെ റോഡിലൂടെ നടന്നുപോയ സ്ത്രീയെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു വീഴ്ത്തിയശേഷം കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി മാല കവര്‍ന്നു. മോഷ്ടാക്കളുടെ കൈയില്‍നിന്നു വീണുപോയ കത്തിയുമായി വീട്ടമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാല്‍ ഭയന്നുപോയെങ്കിലും നഷ്ടപ്പെട്ടത് ഇമിറ്റേഷന്‍ ഗോള്‍ഡ് മാലയായതിനാല്‍…

U-13 ചെസ്സ് ആദി ദിയാനും ജൊഹാന അജിയും ചാമ്പ്യന്മാർ

കൽപറ്റ:കോളേരി കൃഷ്‌ണ വിലാസ് എ.യു. പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച U – 13 സെലക്ഷൻ ചെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ആർ.സി.ആദി ദിയാനും പെൺകുട്ടികളുടെ വിഭാഗത്തിൽ ജൊഹാന അജിയും ചാമ്പ്യന്മാരായി . അനുഗ്രഹ്…