6 സിക്‌സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം
അഹമ്മദാബാദ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തീപ്പൊരി സെഞ്ച്വറി ബലത്തില്‍ കൂറ്റന്‍ ജയം ആഘോഷിച്ച് കര്‍ണാടക. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തമിഴ്‌നാടിനെ കര്‍ണാടക 145 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത ഓവറില്‍ 3…
ഓടിയോടി രാഹുല്‍ കര്‍ണാടകയില്‍, കാറുകളും സിമ്മുകളും പലവട്ടം മാറ്റി; ഒളിക്കാന്‍ നിരവധിപ്പേരുടെ സഹായം
പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന എംഎല്‍എയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഊര്‍ജ്ജിതമായ തിരച്ചില്‍ ആറാം ദിവസവും തുടരുന്നതിനിടെ, കാണാമറയത്ത് തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി നാളെ പരിഗണിക്കാനിരിക്കേ, കാറുകളും സിമ്മും മാറി…
‘ഇരിക്കാന്‍ കസേര പോലുമില്ല, നേരിട്ടത് കടുത്ത അവഗണന’; ബോളിവുഡ് അനുഭവം വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍
മലയാളത്തിന് പുറത്തും തന്റേതായൊരു ഇടം കണ്ടെത്തിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ദുല്‍ഖര്‍ കയ്യടി നേടിയിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ കാന്തയിലെ ദുല്‍ഖറിന്റെ പ്രകടനവും പ്രശംസിക്കപ്പെട്ടിരുന്നു. തെലുങ്കില്‍ ദുല്‍ഖറിന് മലയാളത്തോളം തന്നെ ആരാധകരുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം തന്റെ തുടക്കകാലത്ത്…
‘കുറ്റം പറയുന്നവർ പറഞ്ഞോട്ടെ, ഗംഭീർ ലോകത്തിലെ ഏറ്റവും മികച്ച കോച്ചും നല്ല മനുഷ്യനും’
ദുബൈ: ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പിന്തുണയുമായി അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ്. ചുറ്റും കേള്‍ക്കുന്നതു പോലെയല്ല താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകന്‍ ഗംഭീറാണെന്നും റഹ്മാനുള്ള ഗുര്‍ബാസ് പറയുന്നു. ഇന്ത്യയിലെ ഒരു കുറച്ചു…
ഹോണടിച്ചതിന്റെ പേരില്‍ തര്‍ക്കം; പേരാമംഗലത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു
തൃശൂര്‍: ഹോണടിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂര്‍ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്ണ…
കിണറുകള്‍ കുഴിക്കുന്നതിനും സര്‍ക്കാര്‍ അനുമതി വേണം, വെള്ളത്തിന് ഉപയോഗത്തിനനുസരിച്ച് വില കൂടും
തിരുവനന്തപുരം: ഇനി മുതല്‍ കിണറുകള്‍ കുഴിക്കുന്നതിനും സര്‍ക്കാര്‍ അനുമതി വേണ്ടിവരും. സര്‍ക്കാര്‍ പുറത്തിറക്കിയ ജലനയത്തിന്റെ കരടിലാണ് അനധികൃത ഭൂഗര്‍ഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാര്‍ശയുള്ളത്. അശാസ്ത്രീയമായ കിണര്‍നിര്‍മാണവും ദുരുപയോഗവും തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നുമാണ് കരടിലെ ശുപാര്‍ശ. കിണറുകളുടെ എണ്ണം, ആഴം, രൂപകല്പന, എന്നിവയെക്കുറിച്ചൊന്നും…
ശ്രേയസ് മലങ്കര യൂണിറ്റിൽ കേക്ക് ചലഞ്ചിന് തുടക്കമായി.
മലങ്കരമലങ്കര യൂണിറ്റിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള കേക്ക് ചലഞ്ചിന് തുടക്കം കുറിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ് ഉദ് ഘാടനം ചെയ്തു.യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പിന് ഡോക്ടർമാരായ അഖിത,ആശാറാണി എന്നിവർ നേതൃത്വം നൽകി.വിവിധ…
23 ലിറ്റർ മദ്യവുമായി കുപ്രസിദ്ധ വിൽപ്പനക്കാരൻ ‘മുത്തപ്പൻ സുരേഷ്’ പിടിയിൽ
കൽപ്പറ്റ: ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ മദ്യവിൽപ്പനക്കാരൻ പിടിയിൽ. വെണ്ണിയോട് വലിയകുന്ന് സ്വദേശി ‘മുത്തപ്പൻ സുരേഷ്’ എന്ന വി.എ. സുരേഷ് ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 23 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.…
യുവാവിനെ കാട്ടാന ആക്രമിച്ചു:പരീക്ഷയ്ക്ക് പോകുമ്പോഴാണ് സംഭവം
നീർവാരം : പനമരം നീർവാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നീർവാരം നെടുംകുന്നിൽ സത്യജ്യോതി(22)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെ യാണ് സംഭവം. മൈസൂരിൽ റെയിൽവേയുടെ പരീക്ഷക്കായി ബസ് കയ റുന്നതിനായി പിതാവ് മോഹനനോടൊപ്പം പുഞ്ചവയൽ…
ട്രെയിൻ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു, ഡിസംബർ ഒന്ന് മുതൽ ഒടിപി വെരിഫിക്കേഷൻ വരുന്നു
ദില്ലി: തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി. ടിക്കറ്റ് ബുക്ക്…
