സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ

കൊച്ചി: കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞതോടെ 92,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 91,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി പത്തു രൂപയാണ് കുറഞ്ഞത്.…

ആലുവയില്‍ ട്രെയിനിനും ട്രാക്കിനും ഇടയില്‍ വീണു; യാത്രക്കാരന്റെ കാലറ്റു

കൊച്ചി: ആലുവയില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു. ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. ഞായറായ്ച രാത്രിയാണ് സംഭവം. റെയില്‍വെ പൊലീസും യാത്രക്കാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.…

വില കുറയുമോ?, അമേരിക്കയില്‍ നിന്ന് ഇന്ത്യ ആദ്യമായി എല്‍പിജി ഇറക്കുമതി ചെയ്യും; കരാര്‍

ന്യൂഡല്‍ഹി: എല്‍പിജി ഇറക്കുമതി ചെയ്യുന്നതിനായി യുഎസുമായി ഇന്ത്യ ‘ചരിത്രപരമായ’ കരാറില്‍ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്തിന്റെ ഊര്‍ജ്ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. ആദ്യമായാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ എല്‍പിജി ഇറക്കുമതി ചെയ്യാന്‍…

‘ഒപ്പം’ അവബോധ ക്ലാസ് സംഘടിപ്പിച്ചു.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ ഒപ്പം എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൗമാരപ്രായക്കാരുടെ വികാര–മാനസിക വളർച്ച, പെരുമാറ്റ വ്യത്യാസങ്ങൾ, മാതാപിതൃ–മക്കൾ തമ്മിലെ ആശയവിനിമയം ശക്തിപ്പെടുത്തുന്ന രീതികൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ‘ഒപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച കൗമാരപ്രായക്കാരുടെ മാതാപിതാക്കൾക്കായുള്ള…

പെൻഷൻ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം:സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ

മാനന്തവാടി:പെൻഷൻകാരുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാനന്തവാടി നിയോജകമണ്ഡലം നാല്പത്തിയൊന്നാം സമ്മേളനം എ ഐ സി സി അംഗം പി. കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു . പെൻഷൻകാരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ കോൺഗ്രസ് പാർട്ടി…

ഉംറ കഴിഞ്ഞെത്തിയ തീർത്ഥാടകൻ യാത്രാമധ്യേ ഹൃദയാഘാതം മൂലം മരിച്ചു

ബത്തേരി: ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ബത്തേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഫെയർലാൻഡിൽ താമസിക്കുന്ന കടവത്ത് മുജീബ് (60) ആണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ എടവണ്ണപ്പാറയിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യ: സീനത്ത്. മക്കൾ:…

മീനങ്ങാടിയിൽ ലോറിയിടിച്ച് വയോധികൻ മരിച്ചു

മീനങ്ങാടി: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന മീനങ്ങാടി എളമ്പാശ്ശേരി സ്വദേശി മത്തായി (ചാക്കോ – 65) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ 54-ാം മൈലിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ…

സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

ബത്തേരി: സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ 22 വരെ ചുള്ളിയോട് ഗാന്ധി സ്മാരക ഫ്ലഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ വോളിബോള്‍ അസോസിയേഷന്‍, ചുള്ളിയോട് ഗാന്ധി സ്മാരക സ്പോര്‍ട്സ് ക്ലബ് എന്നിവ സംയുക്തമായാണ് ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്.…

പുല്‍പ്പള്ളിയില്‍ എല്‍ഡിഎഫ് ജനമുന്നേറ്റ ജാഥ നടത്തി

പുല്‍പ്പള്ളി: എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനമുന്നേറ്റ ജാഥ നടത്തി. കാലാവധി പൂര്‍ത്തിയാക്കിയ യുഡിഎഫ് ഭരണസമിതിയുടെ വികസന വിരുദ്ധ നിലപാടും അഴിമതിയും വാഗ്ദാനലംഘനവും ജനങ്ങളോടു വിശദീകരിക്കുന്നതിനാണ് ജാഥ സംഘടിപ്പിച്ചത്. പി.എ. മുഹമ്മദ് ജാഥ ക്യാപ്റ്റനും വി.എം. ജയചന്ദ്രന്‍ വൈസ് ക്യാപ്റ്റനും വിത്സണ്‍…

വേദനിക്കുന്നവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തണം: ടി. സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ: വേദനിക്കുന്നവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്താന്‍ സമൂഹത്തിന് കഴിയണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. ഓട്ടിസം ബാധിതര്‍ക്ക് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി സ്പര്‍ശ് എന്ന പേരില്‍ നടപ്പാക്കിയപെന്‍ഷന്‍ പദ്ധതിയുടെ നാലാം വാര്‍ഷികാഘോഷവും സ്‌നേഹസംഗമവും സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വാഗതസംഘം…