ബത്തേരി-ഗൂഡല്ലൂർ പാതയിൽ മരം വീണു; ഗതാഗതം പുനഃസ്ഥാപിച്ചു

ബത്തേരി-ഗൂഡല്ലൂർ അന്തർസംസ്ഥാന പാതയിൽ മുണ്ടക്കൊല്ലിക്ക് സമീപം റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നൂൽപ്പുഴ പോലീസും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് നവംബര്‍ നാല് മുതല്‍ ആരംഭിക്കുന്ന നടപടിക്രമങ്ങളുടെ ആദ്യ ഘട്ടത്തില്‍ കണക്കെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. കണക്കെടുപ്പ് ഉള്‍പ്പെടെയുള്ള ആദ്യഘട്ട നടപടികള്‍ ഡിസംബര്‍ നാലിന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ്…

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ടയിൽ .

കൽപ്പറ്റ :കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു 61 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം നടപടികൾ പൂർത്തീകരിക്കുന്നത്…

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തെ ചൊല്ലി നിയമസഭയില്‍ കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.…

‘മറ്റുള്ളവർക്ക് ഒരു ദിവസം 24 മണിക്കൂർ ആണെങ്കിൽ എനിക്ക് അത് 48 മണിക്കൂർ ആണ്’, ഐശ്വര്യ റായ്‌യുടെ ബ്യൂട്ടി സീക്രട്ട്

ഐശ്വര്യ റായ് ബച്ചന് ഇന്ന് 51-ാം പിറന്നാള്‍. കണ്ണുകളിലെ തിളക്കവും സൗന്ദര്യവും കൊണ്ട് ബോളിവുഡിൻ്റെ മാത്രമല്ല, ലോകത്തിൻ്റെ തന്നെ മനം കവർന്ന താരമാണ് ഐശ്വര്യ. തൻ്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് ഐശ്വര്യ മുൻപ് നൽകിയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും…

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

കൊച്ചി: ഇന്നലെ രണ്ടു തവണകളിലായി 1320 രൂപ വര്‍ധിച്ച് വീണ്ടും 90,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,275 രൂപയാണ് ഒരു…

സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്തായി തരിയോട്

കല്‍പ്പറ്റ: സമഗ്ര ജിഐഎസ് മാപ്പിംഗ് പൂര്‍ത്തിയാക്കി സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്തായി തരിയോട്. പഞ്ചായത്തിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും വിവരം ചിത്രങ്ങളോടുകൂടി വെബ്‌പോര്‍ട്ടല്‍ വഴി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. അടിസ്ഥാന വിശകലനങ്ങള്‍, ആവശ്യമുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ എളുപ്പം ലഭിക്കും. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച പ്രാദേശിക ഭരണസംവിധാനത്തിന്റെ ഗുണത്തിന്…

സംഘ നൃത്തത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂരിന് മികച്ച വിജയം

പുൽപ്പള്ളി: ബത്തേരി ഉപജില്ല കലോത്സവത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പെരിക്കല്ലൂർ, ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡ് നേടി. ഈ കുട്ടികൾ സ്വയം പരിശീലിച്ചാണ് ഈ മികച്ച വിജയം കരസ്ഥമാക്കിയത്.

കമ്പളക്കാട് ടൗൺ സൗന്ദര്യവൽക്കരണം ഉദ്ഘാടനം ചെയ്തു.

കമ്പളക്കാട്:കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് കമ്പളക്കാട് ടൗണിൽ ഒന്നര ലക്ഷം രൂപ മുടക്കി നിർമിച്ച സൗന്ദര്യവൽക്കരണ പരിപാടി കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ:ടി സിദ്ദീഖ് അവർകൾ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ്…

ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ ‘ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്ര’ നവംബർ 2 മുതൽ

വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുഡിഎഫ് വയനാട് നിയോജകമണ്ഡലത്തിൽ ‘ഗ്രാമസ്വരാജ് ജനമുന്നേറ്റ യാത്ര’ സംഘടിപ്പിക്കുന്നു. ടി. സിദ്ദിഖ് എംഎൽഎ നയിക്കുന്ന യാത്ര നവംബർ 2 മുതൽ 5 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ,…