ദൃശ്യോത്സവം സംഘടിപ്പിച്ചു.
ചീക്കല്ലൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ലെൻസ് ഫിലിം ക്ലബ്ബിന്റെയും ജാനകി ദർശന യുറീക്ക ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ദർശന ലൈബ്രറിയിൽ ദൃശ്യോത്സവം എന്ന പേരിൽ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചീക്കല്ലൂർ യൂണിറ്റ് പ്രസിഡന്റ് ജിഷ്ണു ജയാനന്ദൻ…
പാരമ്പര്യത്തിന്റെ സ്മരണകളുണർത്തി വയനാട്ടിലെ കളനാടി സമുദായം തുലാപത്ത് ആഘോഷിച്ചു.
പാരമ്പര്യത്തിന്റെ സ്മരണകളുണർത്തിയാണ് വയനാട് ജില്ലയിലെ കളനാടി സമുദായം തുലാപത്താഘോഷിച്ചത്. രണ്ടു കുടുംബക്ഷേത്രങ്ങളിലായി സമുദായ അംഗങ്ങൾ ഒത്തുകൂടി. പുൽപള്ളി യിലെ ചാമം കൊല്ലി ഭഗവതി ക്ഷേത്രത്തിൽ ഗണപതി ഹോമത്തോട് കൂടി ചടങ്ങുകൾ ആരംഭിച്ചു.എല്ല കുടുംബാംഗങ്ങളും തങ്ങളുടെ ആചാരത്തിനും അനുഷ്ഠാനത്തിനു വേണ്ടി ഒത്തുകൂടി തെലമ്പറ്റ…
മെഡിക്കൽ കോളേജ് പരിസരത്ത് മരംകൊമ്പ് ഒടിഞ്ഞുവീണു; ആളപായമില്ല
മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ആളപായമില്ല. ആശുപത്രിയുടെ പ്രധാന കവാടം കഴിഞ്ഞ് കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സംഭവം. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധിപേർ സഞ്ചരിക്കുന്ന വഴിയാണിത്.…
വണ്ടിക്കടവ് ഉന്നതിയിലെ ദുരിതം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഉത്തരവ്
വയനാട്: ശുചിമുറിയില്ലാതെ വണ്ടിക്കടവ് ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറോടും മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസറോടും (ടി.ഡി.ഒ.)…
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
വടുവൻചാൽ :സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെയും, കുടുംബശ്രീ മിഷൻ വയനാട് ‘സ്നേഹിത’ ജെൻഡർ ഹെൽപ്പ് ഡെസ്കിൻ്റേയും സഹകരണത്തോടെ മാനസിക പിന്തുണ ക്യാമ്പയിൻ “വേവ്സ് ഓഫ് ഹോപ്പിന്റെ ” ഭാഗമായി വടുവൻചാൽ പ്രീ-മെട്രിക് ഹോസ്റ്റലിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.…
എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ചുങ്കം : സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം പാർട്ടി ജില്ലാ പ്രസിഡന്റ് എ യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു.ജനങ്ങളുടെ അവകാശങ്ങൾക്കായി ശക്തമായ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ പാർട്ടി തുടരുമെന്നുംപുതിയ ഓഫീസ് പ്രാദേശിക തലത്തിൽ പാർട്ടിയുടെ…
പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
പാൽച്ചുരം: പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ (54) മരണപ്പെട്ടു. സഹയാത്രികനായ സെന്തിൽ (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കമ്പിയുടെ കേബിൾ കയറ്റി കാസർകോഡേക്ക് പോകുന്നതിനിടെ രാത്രി 11.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം…
‘ഫണ്ട് പ്രധാനം, കടുത്ത തീരുമാനത്തിലേക്ക് പോകരുത്’; ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; എതിര്‍പ്പ് ആവര്‍ത്തിച്ച് സിപിഐ
തിരുവനന്തപുരം: പിഎം ശ്രീ കരാര്‍ ഒപ്പിട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. ഇന്നലെയാണ് മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചത്. പിഎം ശ്രീ കരാറില്‍ ഒപ്പിടാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചു. കരാറില്‍…
മൂന്നാം വര്‍ഷവും 30,000 പിന്നിട്ട് നിയമന ശുപാര്‍ശകള്‍, റെക്കോര്‍ഡ് നേട്ടവുമായി പിഎസ്‌സി
തിരുവനന്തപുരം: നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി. ഈ വര്‍ഷം ഇതുവരെ നല്‍കിയ നിയമന ശുപാര്‍ശകള്‍ മൂപ്പതിനായിരം പിന്നിട്ടു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പിഎസ്‌സി നല്‍കുന്ന നിയമന ശുപാര്‍ശകള്‍ മുപ്പതിനായിരം പിന്നിടുന്നത്. ഈ വര്‍ഷം ഇതുവരെ 30,246 പേര്‍ക്ക് നിയമന ശുപാര്‍ശ…
കരൂര്‍ ദുരന്തം: വിജയ് ഇന്ന് മരിച്ചവരുടെ കുടുംബത്തെ കാണും, കൂടിക്കാഴ്ച മഹാബലിപുരത്തെ റിസോര്‍ട്ടില്‍
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് നടത്തുന്ന കൂടിക്കാഴ്ച ഇന്ന്. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. വിപുലമായ…
