ഈസ്റ്റര്‍-വിഷു വിപണി ലക്ഷ്യമിട്ട് കെഎസ്‌ആര്‍ടിസി; 21 വരെ പ്രത്യേക സര്‍വീസുകള്‍! ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

ഇസ്റ്റർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച്‌ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനായി ഏപ്രില്‍ ഒന്നു മുതല്‍ 21 വരെ പ്രത്യേക അധിക സർവീസുകള്‍ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു. പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവർക്കും തിരികെ പോകുന്നവർക്കും…

‘എന്തുകൊണ്ട് ആഭ്യന്തര അന്വേഷണം പോലും നടത്തിയില്ല?, ഇത് രാഷ്ട്രീയ ഇരട്ടത്താപ്പ്’; സീറ്റിന് കോഴ ആരോപണത്തില്‍ കെസി വേണുഗോപാലിനെതിരെ മുഖ്യമന്ത്രി

മലപ്പുറം: ഹരിയാനയില്‍ സീറ്റിന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിയാനയില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണം അതീവ ഗൗരവകരമാണ്. മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാന്‍ ഇടനിലക്കാരന്‍ വഴി കോടികള്‍…

‘സിപിഎമ്മിന് ഇത്തവണ വോട്ടില്ല; സിപിഎമ്മുകാര്‍ വോട്ടു ചോദിച്ച് വരേണ്ടതില്ല; ബ്രഹ്‌മഗിരി ഇരകള്‍’; വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് ബ്രഹ്‌മഗിരിയില്‍ നിക്ഷേപം നടത്തി പണം നഷ്ടമായ കുടുംബം

വയനാട്: കാലങ്ങളായി ചുവപ്പുകൊടിയെ നെഞ്ചേറ്റിയ ഒരു കുടുംബം ഒരു തെരഞ്ഞെടുപ്പ് കാലത്ത് അതേ പാര്‍ട്ടിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് വീടിന് മുമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ചിച്ചിരിക്കുകയാണ് കുടുംബം. വയനാട് മേപ്പാടിയിലെ പരേതനായ ഇബ്രാഹിമിന്റെ കുടുംബമാണ് നിയമസഭാ…

ബുധനാഴ്ച മുതൽ പാൻ കാർഡ് ചട്ടത്തിൽ മാറ്റം; വിശദാംശങ്ങൾ

ന്യൂഡൽഹി: പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ബുധനാഴ്ച മുതൽ മാറ്റം. നിലവിൽ പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ കാർഡ് മാത്രം മതി. എന്നാൽ ഏപ്രിൽ ഒന്നുമുതൽ ജനനത്തീയതി തെളിയിക്കാനായി കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ പുതിയ ആദായ നികുതി ചട്ടം അനുസരിച്ച്…

മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ട, ഇക്കാര്യം നേതാക്കള്‍ക്കും ബാധകം: സണ്ണി ജോസഫ്

കണ്ണൂര്‍: മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന്‍ പറഞ്ഞത്…

എസ്ഡിപിഐ ആര്‍എസ്എസിന്റെ ഉത്പന്നം; അവരുമായി യാതൊരു നീക്കുപോക്കോ ധാരണയോ ഉണ്ടാക്കിയിട്ടില്ല : എംഎ ബേബി

തിരുവനന്തപുരം: എസ്ഡിപിഐ-സിപിഎം ബന്ധം എന്നത് കനഗോലു ക്യാപ്‌സൂള്‍ ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. എസ്ഡിപിഐയുമായി യാതൊരു നീക്കുപോക്കോ ധാരണയോ സിപിഎം ഉണ്ടാക്കിയിട്ടില്ല. എസ്ഡിപിഐ ആര്‍എസ്എസിന്റെ ഉത്പന്നമാണ്. പിന്തുണ പ്രഖ്യാപിച്ചാല്‍ പോളിങ് ബൂത്തില്‍ പോയി തടയാന്‍ കഴിയില്ലല്ലോ എന്നും എംഎ…

സ്വര്‍ണപ്പണയം, പാന്‍, ഫാസ്ടാഗ്, ട്രെയിന്‍ ടിക്കറ്റ്…; ബുധനാഴ്ച മുതൽ എട്ടുമാറ്റങ്ങള്‍, അറിയാം വിശദമായി

ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. പാന്‍ മുതല്‍ ടോള്‍ വരെയുള്ള കാര്യങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കാണ് ബുധനാഴ്ച മുതല്‍ കളമൊരുങ്ങുന്നത്. പരിഷ്‌കരിച്ച സ്വര്‍ണപ്പണയ ചട്ടം സ്വര്‍ണപ്പണയം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പരിഷ്‌കരിച്ച ചട്ടം പൂര്‍ണതോതില്‍ പ്രാബല്യത്തിലാകും.…

കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ

കൊച്ചി: ന​ഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരി വേട്ട. ഹൈബ്രിഡ് കഞ്ചാവും കൊക്കയ്നും മെത്താഫിറ്റമിനുമായി എട്ട് പേരെ പിടികൂടി. ഡോക്ടറും അഭിഭാഷകനും ഇവന്റ് മാനേജ്മെന്റ് ഉടമയും അടക്കം പിടികൂടിയവരിലുണ്ട്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതികൾ ഉൾപ്പെടെ പിടിയിലായത്.…

വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാന 80കാരിയെ എടുത്തെറിഞ്ഞു, കാലിന് ഗുരുതര പരിക്ക്; ആശുപത്രിയില്‍

കല്‍പ്പറ്റ: വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ 80കാരിക്ക് പരിക്ക്. വീടിന്റെ മുറ്റത്തുവെച്ച് 80കാരിയെ കാട്ടാന എടുത്തെറിയുകയായിരുന്നു. കാലിന് പരിക്കേറ്റ കൈതവേലില്‍ സ്വദേശിനിയായ തങ്കമ്മ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാനയെ തുരത്താന്‍…

ബത്തേരിയില്‍ തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ നേടുന്ന വോട്ട് ഇടത്, വലത് മുന്നണികള്‍ക്ക് നിര്‍ണായകം. 30,000ല്‍ അധികം വോട്ട് എന്‍ഡിഎ നേടുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന് അഭിപ്രായപ്പെടുന്നവര്‍ മണ്ഡലത്തിലെ രാഷ്ട്രീയസ്ഥിതി വിലയിരുത്തുന്നവരില്‍ നിരവധി. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ടിക്കറ്റില്‍…