എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

സ്വീപിന്റെ ഭാഗമായി കല്‍പറ്റ മണ്ഡലത്തിലെ എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുകളുടെ സ്വഭാവവും പ്രാധാന്യവും സ്വീപ് അംഗം രതീഷ് വിശദീകരിച്ചു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നുവെന്നും വോട്ട് രേഖപ്പെടുത്തുക അവകാശവും ഉത്തരവാദിത്തവുമാണെന്ന് ഉന്നതിയിലുള്ളവരെ ഓര്‍മ്മിപ്പിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍…

സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്കുകള്‍: പരിശീലനം സംഘടിപ്പിച്ചു

നിയമസഭാ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവു കണക്കുകള്‍ കൃത്യവും സുതാര്യവുമായി സൂക്ഷിക്കുന്നതിനായുള്ള പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികളുടെ ചീഫ് ഇലക്ഷന്‍ ഏജന്റുമാർ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍ ഉമറലി പാറച്ചോടന്‍ പരിശീലനത്തിന്…

ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കി സന്ദര്‍ശിച്ചു. സി വിജില്‍ സംവിധാനത്തിലൂടെ ലഭിച്ച…

പ്രചാരണം കൊഴുപ്പിക്കാൻ മോദിയെത്തുന്നു; 29ന് തൃശൂരും പാലക്കാട്ടും, ഏപ്രില്‍ 4 ന് പാലായിലും തിരുവനന്തപുരത്തും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും. ഈ മാസം 29 ഞായറാഴ്ചയും ഏപ്രില്‍ നാല് ശനിയാഴ്ചയുമാണ് മോദിയെത്തുക. നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും നടക്കും.…

കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍; ‘അമേരിക്കയെ നരകം കാണിക്കും’.

അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, 10 ലക്ഷത്തിലേറെ സൈനികരെ യുദ്ധസജ്ജമാക്കിയതായി ഇറാന്‍. അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ട ഇറാന്റെ…

നിരന്തരം മാധ്യമങ്ങളെ നിരീക്ഷിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള…

അവയവദാന ക്യാംപയിനുമായി ടീം ജ്യോതിർഗമയ

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായി അവയവദാന ക്യാംപയിൻ തുടങ്ങി. മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റർ സജന സജീവൻ അവയവദാന സമ്മതപത്രം സമർപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ടീം ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം. ഷിനോജ് സമ്മതപത്രം…

കോട്ടത്തറ ഗവ. ഹൈസ്കൂളിൽ പ്രീപ്രൈമറി കോൺ വെക്കേഷനും കളിയങ്കണവും നടത്തി.

കോട്ടത്തറ : ഗവ. ഹൈസ്കൂളിൽ പ്രീപ്രൈമറി കോൺ വെക്കേഷനും കളിയങ്കണവും നടത്തി.ഹെഡ്മിസ്ട്രസ് രജനി പി എം സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ടി ഷാജഹാൻ അധ്യക്ഷത വഹിച്ചു.വയനാട് ടിപിസി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാകിരണം കോഡിനേറ്റർ വിൽസൻ മുഖ്യപ്രഭാഷണം നടത്തി. ബിപിസി ഉമേഷ്…

തുരങ്ക പാത പദ്ധതി നാടിന് വിപത്ത്: എം. രാധാകൃഷ്ണന്‍

കല്‍പ്പറ്റ: പിണറായി സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് നടപ്പാക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാത പദ്ധതി നാടിന് വിപത്താണെന്ന് മണ്ഡലം സിപിഐ(എംഎല്‍) സ്ഥാനാര്‍ഥി എം. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടുകാരുടെ യാത്രാപ്രശ്‌നം പരിഹരിക്കാനെന്നുപറഞ്ഞാണ് തുരങ്ക പാത പദ്ധതി പ്രഖ്യാപിച്ചത്. ടൂറിസം വികസനത്തിനാണ് പദ്ധതിയെന്നാണ് ഇപ്പോള്‍…

മര വ്യാപാരവുമായി ബന്ധപ്പെട്ട തർക്കം, ചീരാൽ നമ്പ്യാർകുന്നിൽ യുവാവിന് വെട്ടേറ്റു. മെമ്പർക്ക് പരിക്ക്.

മരവ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം. ചീരാൽ നമ്പ്യാർകുന്നിൽ യുവാവിന് വെട്ടേറ്റു. മൂക്കുപുര സുനിലിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഘർഷത്തിൽ പരിക്കേറ്റ വാർഡ് മെമ്പർ പ്രശാന്ത് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.…