യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം: ഇര്‍ഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ എംഎൽഎക്ക് എതിരെ അധിക്ഷേപപരാമർശം നടത്തിയ യുഡിഎഫ് നേതാവിനെ ചോദ്യം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനറും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഇർഷാദ് ചക്കാലശേരിയെയാണ് ഇന്നലെ രാത്രി സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ചോദ്യം…

ഇറാൻ ആക്രമണം: അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു

ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു. സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ ആക്രമണത്തിൽമൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സൗദിഅറേബ്യ ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ഇന്ന് ആക്രമണമുണ്ടായി. അബുദാബി സ്വൈഹാൻ സ്ട്രീറ്റിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഇന്ത്യൻ സ്വദേശിക്കും പാകിസ്ഥാൻ…

ഗൾഫ് രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം ഉറപ്പാക്കി ഇന്ത്യ; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി MA യൂസഫ് അലി

ആഗോള വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവിതരണം തടസ്സമില്ലാതെ തുടരാൻ ഇന്ത്യ ശക്തമായ ഇടപെടലുകൾ നടത്തുന്നതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ നിലവിലെ വിതരണ…

പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ ഉൽഘാടനം ചെയ്തു.

പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ ഉൽഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.ടി.സിദ്ദീഖ്, പി.കെ.അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് പ്രസിസന്റ്…

സ്ഥാനാര്‍ഥിയാകുമ്പോള്‍ മാത്രം നാട്ടിലിറങ്ങുന്നവരുടെആരോപണങ്ങള്‍ ജനം പുച്ഛിച്ച് തള്ളും: ഐ സി ബാലകൃഷ്ണന്‍

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ഇടതുസര്‍ക്കാര്‍ മുടക്കിയ പദ്ധതികള്‍ നടപ്പിലാക്കും മണ്ഡലത്തില്‍ നടപ്പിലാക്കിയത് 3462 കോടി രൂപയുടെ വികസനപ്രവൃത്തികള്‍ പുല്‍പ്പള്ളി: സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തിലെ സര്‍വമേഖലകളിലും വികസനപദ്ധതികള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് വീണ്ടും ജനവിധി തേടുന്നതെന്നും, തനിക്കെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി…

മരക്കടവ് ഡിപ്പോ മുത്തപ്പൻ മടപ്പുരയിൽ തിരുവപ്പനാ മഹോത്സവം

പുൽപ്പള്ളി- മരക്കടവ്-ഡിപ്പോ ശ്രീ മുത്തപ്പന്‍ ദേവസ്ഥാന സന്നിധിയില്‍ മുത്തപ്പഭഗവാന്റെ തിരുവപ്പനാ മഹോത്സവം മാര്‍ച്ച് 29, 30 (1201 മീനം 15,16) ഞായർ, തിങ്കൾ ദിവസങ്ങളില്‍ നടക്കും.29ന് രാവിലെ 5 മണിക്ക് പടിക്കംവയല്‍ പുതിയില്ലത്ത് ശ്രീധരന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ താന്ത്രിക കര്‍മ്മങ്ങളും അഷ്ടദ്രവ്യ…

സംസ്ഥാന അതിർത്തി പൊൻകുഴിയിൽ വൻ രാസ ലഹരി വേട്ട

പൊൻകുഴി -:2026 നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പരിശോധന ”ഓപ്പറേഷൻ ഹോട്ട്സ്പോട്ട് 2.0” ന്റെ ഭാഗമായി ഇന്ന് രാവിലെ സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് വയനാട് എക്സൈസ് ഇന്റലിജൻസും, വയനാട് എക്സൈസ്എൻഫോഴ്സ്മെന്റ്ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും നടത്തിയ സംയുക്ത വാഹന…

എഎപിക്ക് വയനാട്ടില്‍ രണ്ട് സ്ഥാനാര്‍ഥികള്‍

കല്‍പ്പറ്റ: ആം ആദ്മി പാര്‍ട്ടി വയനാട്ടില്‍ രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു. കല്‍പ്പറ്റ ജനറല്‍ മണ്ഡലത്തില്‍ സി.എ. റഫീഖും ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്‍.വി. പ്രകൃതിയുമാണ് മത്സരിക്കുന്നത്. കണിയാമ്പറ്റ സ്വദേശിയും പാര്‍ട്ടി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റുമാണ് 46കാരനായ റഫീഖ്.…

വാണിജ്യ പാചക വാതക പ്രതിസന്ധി തീർക്കണം

കൽപറ്റ:വാണിജ്യ പാചക വാതക ലഭ്യത കുറവു കാരണം ചെറുകിട വൻകിട ഹോട്ടലുകളും ചായക്കടകളും ബേക്കറികളും തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നു ജോലി മതിയാക്കി വന്ന ആളുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. മാത്രവുമല്ല ഭക്ഷണം കിട്ടാത്തതു കാരണം ടൂറിസം മേഖല പ്രതിസന്ധി…

ശ്രദ്ധയ്ക്ക്, കേരളത്തിലെ എല്‍പിജി വിതരണ നിയന്ത്രണത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള കര്‍ശന നിര്‍ദേശങ്ങള്‍; പ്രധാന നമ്പറുകളും അറിയാം.

തിരുവനന്തപുരം: മധ്യപൂർവ ഏഷ്യയില്‍ നിലവിലുള്ള യുദ്ധസാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വിതരണത്തില്‍ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള സർക്കാർ സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍…