നഗരങ്ങളിൽ രണ്ടു സെന്റ് വരെയുള്ള ഭൂമിയിലെ വീടുകൾക്ക് ഇളവ്; റോഡിൽ നിന്നും ഒരു മീറ്റർ വിട്ട് നിർമ്മിക്കാം
തിരുവനന്തപുരം: നഗരങ്ങളിൽ രണ്ടു സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന ചെറിയ വീടുകൾക്ക് നിബന്ധനകളിൽ ഇളവ്. കോർപ്പറേഷൻ, മുൻസിപ്പൽ അതിർത്തിക്കുള്ളിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് (…
കുതിപ്പിന് സ്റ്റോപ്പ്; സ്വര്‍ണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷമാണ് തിരിച്ചിറങ്ങിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 53,640 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
‘നിങ്ങള്‍ അത് ചെയ്യാത്തതു കൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം തെറ്റ്’; സിപിഎം നിലപാട് തള്ളി ബൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: ബലാത്സംഗക്കേസിലെ പ്രതിയായ എം മുകേഷ് എംഎല്‍എ തല്ക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി പിബി അംഗം ബൃന്ദ കാരാട്ട്. യുഡിഎഫ് അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല എന്ന് ബൃന്ദ പറഞ്ഞു. സിപിഎം…
വയനാട് ദുരിതബാധിതർക്ക് 1000 സ്ക്വയർഫീറ്റിൽ ഒറ്റനില വീട്; ആദ്യ പരിഗണന വീട് നഷ്ടപ്പെട്ടവർക്ക്
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ തീരുമാനം. 1000 സ്ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. മുഖ്യമന്ത്രി…
അംഗനവാടി ടീച്ചർക്ക് തോന്നിയ സംശയം; മൂന്നര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നാണ് കേസിനാസ്പതമായ സംഭവം നടന്നത്. പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അംഗനവാടി…
കേരളത്തിലെ ഏറ്റവും സമ്പന്നൻ യൂസഫലി; പ്രായം കുറഞ്ഞ സമ്പന്നനായി ഡോ. ഷംസീർ വയലിൽ: നൂറിൽ ഇടം നേടി ആറ് മലയാളികൾ
മുംബൈ: രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി പുറത്തുവന്ന ഹുറൂൺ ഇന്ത്യ റിച്ച് പട്ടികയിലെ ആദ്യ നൂറിൽ ഇടംനേടി ആറു മലയാളികൾ. 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി.…
14 സെന്റീമീറ്ററിൽ താഴെ വലിപ്പം, 100 കിലോ അയല ഒഴുക്കിക്കളഞ്ഞ് എൻഫോഴ്സ്മെന്റ്; വള്ളം പിടിച്ചെടുത്തു
കോഴിക്കോട്: മിന്നൽ പരിശോധനയിൽ അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം പിടിച്ചെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ്. അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി ഷഫീറിന്റെ ഉടമസ്ഥതയിലുള്ള ബാദുഷ എന്ന വള്ളമാണ് പിടിച്ചെടുത്തത്. 14 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 100 കിലോ അയലയാണ്…
പരാതിയുടേയും എഫ്ഐആറിന്റേയും പകർപ്പ് വേണമെന്ന് സിദ്ദിഖ്: കോടതിയെ സമീപിച്ചു
തിരുവനന്തപുരം: യുവനടി നൽകിയ പീഡന പരാതിയിലെ കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. പരാതിയുടെ പകർപ്പും എഫ്ഐആറിന്റെ പകർപ്പും തേടിയാണ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിയിൽ ഇതു സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. സിദ്ദിഖിനെതിരായ പരാതിക്കാരിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ്…
ഇന്ത്യയിലെ ഏറ്റവും സമ്പന്നന്; മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി ഒന്നാമന്, പട്ടികയില്‍ യൂസഫലിയും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നന് എന്ന നേട്ടം വീണ്ടും സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്ത് എത്തിയത്.…
അഞ്ചു ദിവസത്തേക്ക് മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി, മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നിനു പരിഗണിക്കും
കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്, സെപ്റ്റംബര്‍ മൂന്നു വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞത്. മുകേഷ്…
