‘ഇന്ത്യൻ ജനതയ്ക്ക് നന്ദി’; ഇസ്രയേലിലേക്ക് അയച്ച മിസൈലിൽ ഇറാൻ എഴുതി…
മുംബൈ: യുദ്ധത്തിൽ തങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി കുറിച്ച മിസൈലുകൾ ഇസ്രയേലിലേക്ക് അയച്ച് ഇറാൻ. ഇന്ത്യ, ജർമനി, പാകിസ്ഥാൻ, സ്പെയിൻ രാജ്യങ്ങളിലെ ജനങ്ങൾക്കാണ് നന്ദി പറഞ്ഞിരിക്കുന്നത്. മിസൈലിലെ നന്ദിക്കുറിപ്പിന്റെ ചിത്രം മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ…
ഗ്രാമീണ ബാങ്ക് തൃക്കൈപ്പറ്റ ശാഖ നവീകരിച്ചു
നെല്ലിമാളം: കേരള ഗ്രാമീണ ബാങ്ക് തൃക്കൈപ്പറ്റ ശാഖയുടെ നവീകരിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ശാഖയുടെ ഉദ്ഘാടനം കേരള ഗ്രാമീണ ബാങ്ക് ചെയർപഴ്‌സൺ വിമല വിജയഭാസ്കർ നിർവഹിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുഖകരമായും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി…
കട്ടിപ്പാറയിൽ അമ്മായി അമ്മയ്ക്ക് മരുമകളുടെ ക്രൂര മർദ്ദനം
കട്ടിപ്പാറ: കട്ടിപ്പാറയിൽ മരുകളുടെ മർദ്ദനമേറ്റ് അമ്മായി അമ്മയ്ക്ക് ഗുരുതരമായ പരിക്ക്. ചമൽ കൊളമലയിലാണ് സംഭവം. ഭർതൃമാതാവായ മാധവിക്ക് (71) ആണ് ഫോണുകൊണ്ടുള്ള ഏറിൽ തലയിൽ ആഴത്തിൽ മുറിവേറ്റത്. ഇവരുടെ വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുവരും തമ്മിലുള്ള വാക്കു…
ടി സിദ്ധിഖ് ഇന്നു മുട്ടില്‍,കണിയാമ്പറ്റ പഞ്ചായത്തുകളില്‍
കല്‍പറ്റ: കല്‍പറ്റ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ് ഇന്നു (ശനി) മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 8 മണിക്ക് കാര്യമ്പാടിയില്‍ എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍…
എൽഡിഎഫ് ജാഥ ഇന്നു തുടങ്ങും
കൽപറ്റ:എൽഡിഎഫ് സ്ഥാനാർഥി പികെ അനിൽകുമാറിന്റെ കൽപറ്റ മണ്ഡലം തല പര്യടന ജാഥ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച ചൂരൽമലയിൽ ആരംഭിച്ച് കോട്ടത്തറ സമാപിക്കും. രാവിലെ ചൂരൽമല , നെല്ലിമുണ്ട, മേപ്പാടി, എരുമക്കൊല്ലി, കുന്നമംഗലം, ചെമ്പോത്തറ, കോട്ടവയൽ, അരപ്പറ്റ, റിപ്പൺ…
ടി സിദ്ദിഖിന്റെ പഞ്ചായത്ത് പര്യടനം ആരംഭിച്ചു
കല്‍പറ്റ: കല്‍പറ്റ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പഞ്ചായത്തു തല പര്യടന പരിപാടികള്‍ക്ക് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ആനപ്പാറയില്‍ തുടക്കമായി. രാവിലെ കോട്ടത്തറ മാടക്കുന്നിലെത്തിയ സിദ്ദിഖ് നാട്ടുകാരോട് വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു പര്യടന പരിപാടിയുടെ ഉദ്ഘാടനം…
എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
സ്വീപിന്റെ ഭാഗമായി കല്‍പറ്റ മണ്ഡലത്തിലെ എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുകളുടെ സ്വഭാവവും പ്രാധാന്യവും സ്വീപ് അംഗം രതീഷ് വിശദീകരിച്ചു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നുവെന്നും വോട്ട് രേഖപ്പെടുത്തുക അവകാശവും ഉത്തരവാദിത്തവുമാണെന്ന് ഉന്നതിയിലുള്ളവരെ ഓര്‍മ്മിപ്പിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍…
സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്കുകള്‍: പരിശീലനം സംഘടിപ്പിച്ചു
നിയമസഭാ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവു കണക്കുകള്‍ കൃത്യവും സുതാര്യവുമായി സൂക്ഷിക്കുന്നതിനായുള്ള പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികളുടെ ചീഫ് ഇലക്ഷന്‍ ഏജന്റുമാർ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍ ഉമറലി പാറച്ചോടന്‍ പരിശീലനത്തിന്…
ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശിച്ചു
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കി സന്ദര്‍ശിച്ചു. സി വിജില്‍ സംവിധാനത്തിലൂടെ ലഭിച്ച…
പ്രചാരണം കൊഴുപ്പിക്കാൻ മോദിയെത്തുന്നു; 29ന് തൃശൂരും പാലക്കാട്ടും, ഏപ്രില്‍ 4 ന് പാലായിലും തിരുവനന്തപുരത്തും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും. ഈ മാസം 29 ഞായറാഴ്ചയും ഏപ്രില്‍ നാല് ശനിയാഴ്ചയുമാണ് മോദിയെത്തുക. നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും നടക്കും.…
