താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി; പ്രവാസി വ്യവസായി മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

താനൂരില്‍ ഇടത് മുന്നണിക്ക് സ്ഥാനാര്‍ഥിയായി. പ്രവാസി വ്യവസായിയും താനൂര്‍ ഓമച്ചപ്പുഴ സ്വദേശിയുമായ മുഹമ്മദ് സമീര്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. വി അബ്ദുറഹ്മാന്റെ വികസന വഴിയെ തന്നെ മുന്നോട്ട് പോകുമെന്ന് മുഹമ്മദ് സമീര്‍ ട്വന്റിഫോറിനോട് പറഞ്ഞു. താന്‍ ഇപ്പോഴും താനൂരിലെ പ്രവര്‍ത്തകനായിരുന്നുവെന്നും പാര്‍ട്ടിയും…

വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു; സ്ഥലം ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞികൃഷ്ണൻ

കണ്ണൂര്‍ പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്തു. താത്കാലിക ഓഫീസ് മാറ്റിയത് കുഞ്ഞികൃഷ്ണൻ അനുകൂലികൾ തന്നെ. സ്ഥലം ഉടമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഓഫീസ് നീക്കിയതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.…

‘പിഷാരടിയുടെ പോസ്റ്റർ അല്ലേ മതിലിൽ ?’; ‘മട്ടാഞ്ചേരി മാഫിയ’ ടൈറ്റിൽ പോസ്റ്ററിനുള്ളിലെ രഹസ്യം കണ്ടെത്തി സോഷ്യൽ മീഡിയ

‘ഉണ്ട’ എന്ന സൂപ്പർ ഹിറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മട്ടാഞ്ചേരി മാഫിയ’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്‌ലിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ…

ഭുവനേശ്വറിന്റെ പന്തിൽ അടിതെറ്റി കോഹ്‍ലി, യോർക്കറിൽ ക്ലീൻ ബൗൾഡ്! (വി

ബം​ഗളൂരു: ഐപിഎൽ പോരാട്ടങ്ങളുടെ തയ്യാറെടുപ്പിന്റെ ഭാ​ഗമായുള്ള ബാറ്റിങ് പരിശീലനത്തിനിടെ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്റെ പന്തുകൾ നേരിടാൻ സാധിക്കാതെ കുഴങ്ങി റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു സൂപ്പർ താരം വിരാട് കോഹ്‍ലി. ഭുവനേശ്വർ കുമാറിന്റെ യോർക്കറുകൾക്ക് മുന്നിൽ വിയർക്കുന്ന കോഹ്‍ലിയുടെ വിഡിയോ പുറത്തു…

ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതി ജി സന്ദീപിന് ജീവ പര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകത്തിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ,…

തുടര്‍ച്ചയായ മൂന്ന് തവണ എല്‍ഡിഎഫിനൊപ്പം 51 മണ്ഡലങ്ങള്‍; പകുതി സീറ്റുകള്‍ മാത്രം യുഡിഎഫിന്; മുന്‍തൂക്കം സിപിഎമ്മിന്

തിരുവനന്തപുരം: സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, മുന്‍തൂക്കമാര്‍ക്കെന്ന് പ്രവചിക്കുക അസാധ്യം. ഇരുമുന്നികളും തുല്യപ്രതീക്ഷയില്‍ തുടരുമ്പോള്‍ കഴിഞ്ഞ മുന്ന് തവണത്തെ തെരഞ്ഞെടുപ്പ് പാറ്റേണ്‍ പരിശോധിച്ചാല്‍ സിപിഎമ്മിനോടാണ് കൂടുതല്‍ മണ്ഡലങ്ങള്‍ ചേര്‍ന്നു നിന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവ വരുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും…

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയാകുമോ?, ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു; മൂന്നാഴ്ചയ്ക്കിടെ ഇടിഞ്ഞത് 20,000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2200 രൂപയാണ് കുറഞ്ഞത്. 1,07,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞത്.13,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ച കൊണ്ട് സ്വര്‍ണവിലയില്‍…

19 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ബെല്‍ഫാസ്റ്റിലേക്ക്; അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പര കളിക്കും

മുംബൈ: ടി20 ലോക ചാംപ്യന്‍മാരായ ഇന്ത്യ അയര്‍ലന്‍ഡില്‍ ടി20 പരമ്പര കളിക്കും. 19 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ വടക്കന്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ കളിക്കാനിറങ്ങുന്നത്. ടി20 ലോകകപ്പിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടി20 പരമ്പരയും ഇതാണ്. രണ്ട് ടി20 മത്സരങ്ങളടങ്ങിയ…

മുന്നിൽ‌ 2 പ്രവൃത്തി ദിനങ്ങൾ മാത്രം; നാമനിർദ്ദേശ പത്രിക നൽകാൻ നേതാക്കളുടെ നീണ്ട നിര; മത്സരചിത്രം തെളിയുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച അവസാനിക്കാരിനിരിക്കെ ഇന്ന് കൂടുതൽ നേതാക്കൾ പത്രിക സമർപ്പിക്കും. മന്ത്രിമാരായ വി ശിവൻ കുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ അടക്കമുള്ളവർ ഇന്ന് പത്രിക നൽകും. രമേശ് ചെന്നിത്തല, കെപിസിസി…

രാവിലെ വീട്ടിൽ നിന്നു കോളജിലേക്ക് പോയി, തിരിച്ചെത്തിയില്ല; എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ

തൃശൂർ: അവണൂരിൽ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടിൽ കണ്ടെത്തിയത്. തൃശൂർ അരുണാട്ടുകര ജോൺ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ വീട്ടിൽ നിന്നു കോളജിലേക്ക്…