ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ചു നിര്‍ത്തി; ധീരമായി നേരിട്ട് 13 കാരന്‍

ഭോപ്പാല്‍ : ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിനു പിടിച്ചു നിര്‍ത്തി പതിമൂന്നുകാരന്‍. മധ്യപ്രദേശിലെ കുര്‍സി ഖാപ ഗ്രാമത്തിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ സത്യം താക്കൂര്‍ ആണ് ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ സധൈര്യം നേരിട്ടത്. വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് വൈകിട്ട് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടില്‍നിന്നും…

‘തീര്‍ത്തും അസ്വീകാര്യം’, ഇറാന്റെ മറുപടി തള്ളി ട്രംപ്; പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുന്നു

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി അമേരിക്ക തള്ളി. ‘ഒട്ടും സ്വീകാര്യമല്ല’ എന്നു വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം തള്ളിയത്. മധ്യസ്ഥര്‍ മുഖേന ഇറാന്‍ സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും എന്നാല്‍…

‘കെസി നയിക്കട്ടെ’, രാത്രി ആരുമറിയാതെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു; സിസിടിവിയിൽ കുടുങ്ങി സിപിഎം നേതാവ് – വിഡിയോ

തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ, കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലക്‌സ് വെച്ച സിപിഎം നേതാവ് സിസിവിടിയിൽ കുടുങ്ങി. തൃശൂർ വാടാനാപ്പള്ളിയിൽ സേവ് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദ് ആണ് സിസിടിവിയിൽ കുടുങ്ങിയത്.…

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം, സ്വർണമാലയും പണവും ബൈക്കും കവർന്നു; യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ‌

മലപ്പുറം: മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണമാലയും പണവും ബൈക്കും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ‌. മസാജ് സെന്റർ നടത്തിപ്പുകാരനും രണ്ട് ജീവനക്കാരികളുമാണ് പിടിയിലായത്. തിരൂർ എറ്റിരിക്കടവിലുള്ള ഓറ വെൽനെസ് സെന്ററിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സൗദ് (36), ജീവനക്കാരികളായ…

‘പിന്നില്‍ ആരാണെങ്കിലും അല്‍പ്പത്തരം’, കെസിക്കെതിരെ വ്യാജ പോസ്റ്റ്, എഐസിസിക്ക് പരാതി നല്‍കി കെ സി ജോസഫ്

കോട്ടയം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, കെ സി വേണുഗോപാലിനെതിരെ തന്റെ പേരില്‍ പ്രചരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്കെതിരെ എഐസിസിക്ക് പരാതി നല്‍കി മുതിര്‍ന്ന നേതാവ് കെ സി ജോസഫ്. ഇതിനു പിന്നില്‍ ആരാണെങ്കിലും അല്‍പ്പത്തരമാണ്. കെ സി വേണുഗോപാലിനെ കെ സി ജോസഫ് വിമര്‍ശിച്ചു…

ഫ്‌ലക്‌സ് യുദ്ധത്തിലേക്ക് മറ്റൊരു നേതാവു കൂടി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ബോര്‍ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡ് പോരിനിടെ, മറ്റൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപത്താണ് ഫല്ക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ ആണെന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ ഉള്ളടക്കം. പട നയിച്ച…

‘ഷുക്കൂറിന് ഐക്യദാര്‍ഢ്യം’; പാലക്കാട് സിപിഎമ്മില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട്ടെ സിപിഎമ്മില്‍ പ്രാദേശിക തലത്തില്‍ കൂട്ടരാജി. സിപിഎം ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ഇരുപതിലേറെ പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. രാജിവെച്ചവരില്‍ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ജില്ലാ…

‘ഹൈക്കമാന്‍ഡിന് തീരുമാനം എടുക്കാനറിയാം, പുറത്തു നിന്നും ഇടപെടല്‍ വേണ്ട’; കടുത്ത അതൃപ്തിയില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടി കാര്യങ്ങളില്‍ പുറത്തുനിന്നുള്ള യാതൊരു ഇടപെടലും അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട്, വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയില്‍ വി ഡി സതീശനെതിരെയാണ് പ്രധാനമായും വിമര്‍ശനം…

‘മലയാളികളെ വിശ്വസിച്ചാൽ ജീവൻ വരെ നൽകും’; ചെന്നൈയിൽ നായകസ്ഥാനം ആഗ്രഹിച്ചിട്ടില്ലെന്നും സഞ്ജു

ചെന്നൈ: ഐപിഎല്ലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചെന്നൈയ്ക്കായി 10 മത്സരങ്ങളിൽ നിന്ന് 402 റൺസ് ആണ് താരം അടിച്ചെടുത്തത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ പ്രകടനം.…

അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് പിടിയില്‍, അറസ്റ്റ് ചെയ്തത് ഗാസിയാബാദില്‍ നിന്ന്

കൊച്ചി: അവയവദാനത്തിന്റെ മറവില്‍ വ്യാജരേഖകള്‍ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഒളിവിലായിരുന്ന കാസര്‍കോട് സ്വദേശി നജീബിനെ ഗാസിയാബാദില്‍ നിന്നാണ് എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയത്. നജീബിനെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അവയവദാന കച്ചവടത്തിലെ വിദേശ…