കാലവര്‍ഷം ശനിയാഴ്ചയെത്തിയേക്കും; നാല് ദിവസം ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മേയ് 16-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം…

ഇറ്റലിയിലെ മൈഗ്രേഷൻ റിസർച്ച് പിഎച്ച്ഡി സ്കൂ‌ളിലേക്ക് സ്കോളർഷിപ്പോടെ വയനാട്ടുകാരി

ബത്തേരി: ഇറ്റലിയിലെ ഇൻ്റർനാഷനൽ മൈഗ്രേഷൻ റിസർച്ച് പിഎച്ച്ഡി സ്കൂ‌ളിലേക്ക് സ്കോളർഷിപ്പോടെ ഓടപ്പള്ളം സ്വദേശി അഫിയ ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. ലോക രാഷ്ട്രങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്‌തിയാണു ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ സോഷ്യോളജി ഗവേഷകയായ അഫിയ ഫാത്തിമ.…

കുടുംബസംഗമം നടത്തി

പുൽപ്പള്ളി: പുൽപ്പള്ളിയിലെ ഓലിക്കരോട്ട്, മൂലയിൽ, തെക്കേമുറിയിൽ കുടുംബങ്ങളുടെ സംഗമം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്ഥാപക പ്രസിഡന്റ്‌ അപ്പച്ചൻ ഓലിക്കരോട്ട് കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ശിശുമല ഇൻഫന്റ് ജീസസ് ചർച്ച് വികാരി റവ. ഫാ. ബിജു മാവര അനുഗ്രഹ പ്രഭാഷണം നടത്തി. റെജി…

പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ വച്ച് നേഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി

പനമരം പുഴയോരം ഓഡിറ്റോറിയത്തിൽ വച്ച് നേഴ്സസ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ജില്ലാ നഴ്സിംഗ് ഓഫീസർ ശ്രീമതി ബിനിമോൾ തോമസ്, ഡി പി എച്ച് എൻ ശ്രീമതി സുബൈറത്ത് കെ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോക്ടർ ആൻസി മേരി ജേക്കബ്…

ഗ്രാറ്റ്സിയ ബൈബിൾ കൺവെൻഷൻ 15 ന്

മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ ഗ്രാറ്റ്സിയ 2026 മേയ് 15 ന് കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രലിൽ നടക്കും. മാനന്തവാടിയിലെ വിവിധ അപ്പൊസ്തലിക സഭകളുടെ കൂട്ടായ്മയിൽ നടത്തുന്ന ബൈബിൾ കൺവെൻഷൻ മാനന്തവാടി രൂപത സഹായ മെത്രാൻ…

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചെറിയൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് സോണിയയെ…

‘പ്രചേസ്ത-2’ പദവിയിലേയ്ക്ക് ഉയര്‍ന്ന് കേരളം; അഭിമാന നേട്ടം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസത്തിന് വീണ്ടും ദേശീയ അംഗീകാരം ലഭിച്ചതായി മുന്‍ വിദ്യാഭ്യാസ മന്ത്രിവി ശിവന്‍കുട്ടി. അഭിമാനകരമായ ഒരു വാര്‍ത്ത പങ്കുവെയ്ക്കാനുണ്ടെന്നും പ്രചേസ്ത -2 പദവിയിലേയ്ക്ക് കേരളം ഉയര്‍ന്നുവെന്നും ഫെയ്‌സ്ബുക്കിലൂടെയാണ് ശിവന്‍കുട്ടി അറിയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രകടനവും ഗുണനിലവാരവും വിലയിരുത്തുന്ന കേന്ദ്ര…

വാഹനവ്യൂഹം വെട്ടിക്കുറച്ച് മോദിയും അമിത്ഷായും ; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന

ന്യൂഡല്‍ഹി: യുദ്ധസാഹചര്യത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ തന്റെ ഔദ്യോഗിക വാഹന വ്യൂഹത്തിന്റെ എണ്ണം കുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വാഹനങ്ങള്‍ വാങ്ങാതെ തന്നെ, സാധ്യമായ ഇടങ്ങളിലൊക്കെ ഇലക്ട്രിക് വാഹനങ്ങള്‍ തന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമാക്കാന്‍ മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം…

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്ന്?, ചുരുവില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സിക്കറിലെ സുഹൃത്തിന് ചോദ്യബാങ്ക് അയച്ചു; അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ 22 ലക്ഷം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്നെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേരളത്തിലെ ഒരു കോളജില്‍ എംബിബിഎസ് പഠിക്കുന്ന ചുരുവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി മെയ് ഒന്നിന് സിക്കറിലെ ഒരു സുഹൃത്തിന് ചോദ്യബാങ്ക്…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍…