‘അവളുടെ മുറിവില്‍ ഉപ്പുതേക്കാന്‍ ഭരണകൂടത്തിന് എന്ത് അവകാശം? ‘; പീഡനത്തിനിരയായ പെണ്‍കുട്ടിയെ ശാരീരിക പരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാകില്ല’

അതിജീവിതയുടെ അമ്മ ആന്തരിക വൈദ്യപരിശോധനയ്ക്ക് സമ്മതിച്ചിരുന്നെങ്കിലും, പെണ്‍കുട്ടി അതിന് തയ്യാറായില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ പ്രധാന വാദം. പരിശോധനയ്ക്ക് പെണ്‍കുട്ടി വിസമ്മതിച്ചത് ജാമ്യം അനുവദിക്കുന്നതിനുള്ള ഒരു കാരണമായി കണക്കാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഈ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ജസ്റ്റിസ് കത്പാലിയ, കുട്ടിയുടെ…

‘എക്കും പൊക്കുമില്ലാത്ത തന്ത്രങ്ങള്‍, മണ്ടത്തരങ്ങൾ ആവര്‍ത്തിച്ച് ചെന്നൈ സ്വയം തോല്‍ക്കുന്നു’

ലഖ്‌നൗ: ഐപിഎല്ലില്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുക്കാനുള്ള സുവര്‍ണാവസരം ചെന്നൈ സൂപ്പര്‍ കിങ്‌സ് നഷ്ടപ്പെടുത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പോരാട്ടത്തില്‍ തോല്‍വി വഴങ്ങിയാണ് ചെന്നൈ പ്ലേ ഓഫ് സാധ്യതകള്‍ സ്വയം ഇല്ലാതാക്കിയത്. തോല്‍വിക്ക് പിന്നാലെ ടീം സെലക്ഷനിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍…

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുന്നു; പുതുക്കിയ നിരക്ക് മെയ് 21 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. ഈ മാസം 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലിന് ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാനാണ് നിലവിലെ തീരുമാനം. വരും ദിവസങ്ങളില്‍ ചേരുന്ന മില്‍മ ഡയറക്ടര്‍…

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. 1,15,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു…

പിണറായി വിജയന്റെ അഹങ്കാരം തോല്‍വിക്കിടയാക്കി, എം വി ഗോവിന്ദന് ധാര്‍ഷ്ട്യം; കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെയും തട്ടകമായ കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. ചരിത്രത്തിലാദ്യമായാണ് കണ്ണൂരില്‍ പാര്‍ട്ടി പി ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം…

വി ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന്, പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം പേരെ; പ്രവേശനം പാസ് മൂലം, ഒരുക്കങ്ങള്‍ തകൃതി

തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വി ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാച്ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായാണ് നടക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് ഇരുന്ന് ചടങ്ങ് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞയ്ക്ക്…

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും

തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്റെ മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ് എന്നി വകുപ്പുകളോടെ വി ഡി സതീശന്‍ മന്ത്രിസഭയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. പ്രതിഷേധസൂചകമായി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന നേതാവിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി,…

മഞ്ഞള്‍ നടീല്‍: ജില്ലാതല ഉദ്ഘാടനം നടത്തി

അമ്പലവയല്‍: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മഞ്ഞള്‍ക്കൃഷിയുടെ ജില്ലാതല നടീല്‍ ഉദ്ഘാടനം നെല്ലാറ ഉന്നതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ജോയ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍,…

ഇന്ധന വില വർധന :ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

കൽപറ്റ:പെട്രോൾ- ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപറ്റ, വൈത്തിരി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. എം കെ റിയാസ് അധ്യക്ഷനായി. പി പ്രണവ്, സഫറുള്ള, സംഗീത് സന്തോഷ്, അഥീന ഫ്രാൻസിസ്…

കോട്ടത്തറ വാളലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കൽപറ്റ: കോട്ടത്തറ വാളലിൽ ജീപ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഒരാൾ മരിച്ചു. വൈത്തിരി താലൂക്ക്ലീ ഗൽ മെട്രോളജി ഓഫിസർ വാളൽ സ്വദേശി മാക്കോട്ടുമ്മൽ ഫിറോസ്(43) ആണ് മരിച്ചത്. ഇന്നു പുലർച്ചയോടെ ആയിരുന്നു അപകടം. വാളൽ വെച്ചാണ് കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം…