‘നാലുവോട്ടിന് വേണ്ടി എംവി ഗോവിന്ദന്‍ എടുത്തുചാടി’; മൊണാലിസയുടെ വിവാഹത്തില്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിഷയത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരുവനന്തപുരത്ത് മൊണാലിസയുടെ വിവാഹത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കെ മുരളീധരന്‍ പരിഹസിച്ചു. നാലുവോട്ടിന് വേണ്ടി ഇത്തരം എടുത്തുചാട്ടം പാടില്ല.…
കുടക് എരുമാട് മഖാം ഉറൂസ് ഏപ്രിൽ 17 മുതൽ 24 വരെ
കൽപ്പറ്റ:ചരിത്രപ്രസിദ്ധമായ കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് മുബാറക്ക് ഏപ്രിൽ 17 മുതൽ 24 വരെ നടക്കും. ഏപ്രിൽ 17ന് ജുമുഅ നമസ്കാരത്തിന് ശേഷം എരുമാട് താജുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഹുസൈൻ സഖാഫി പതാക ഉയർത്തും. സമസ്ത കേരള…
‘തമിഴ്നാടിനെ രക്ഷിക്കുന്നത് പിന്നീടാകാം, ആദ്യം 500 കോടി മുടക്കിയ നിർമാതാവിനെ രക്ഷിക്ക്’; വിജയ്‌ക്ക് ഉപദേശം
കുറച്ചുനാളുകളായി തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്ന ഒരു സിനിമയാണ് വിജയ് നായകനായെത്തുന്ന ജന നായകൻ. വിജയ്‌യുടെ കരിയറിലെ അവസാനത്തെ സിനിമ എന്ന അവകാശവാദത്തോടെ എത്തിയ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെയാതോടെ ആരാധകർ നിരാശയിലായി. പിന്നാലെ വിവാദങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും…
‘ഫാസിൽ മുതൽ മക്കളുടെ പ്രായമുള്ള പുതിയ സംവിധായകർ വരെ എന്റെ ഗുരുക്കന്മാർ, അതിൽ അഭിമാനം’; പാട്ടെഴുത്തിൽ 40 തികഞ്ഞ് കൈതപ്രം
“സീമാതീത സൂര്യോദയ ദീപാങ്കുരം ആകാശം മിന്നിത്തെന്നുന്നൊരു പൊന്മാനം മേലെക്കണ്ടു കനവിൻകോണിൽ കുളിരായ് കുളിർമഴ നനവായ്… കാട്ടുചെമ്പകം പൂത്തോട്ടേ… നാട്ടുതത്തമ്മ കേട്ടോട്ടേ നീയെനിക്കുള്ള കന്നിപ്പെണ്ണാണേ…” ജെൻ സി പിള്ളേരുടെ ഇടയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് പള്ളിച്ചട്ടമ്പിയിലെ ഈ ഗാനം. പാട്ട് പുറത്തുവന്നതിന് പിന്നാലെ…
‘ആക്ഷൻ കാണിച്ച് ക്രീസിൽ നിൽക്കാതെ പന്ത് എറിയു’! ബാറ്റ് ചെയ്യാതെ തുടരെ മാറി ഡാരില്‍ മിച്ചല്‍
കറാച്ചി: ടി20 ലോകകപ്പ് സമയത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചതാണ് പാകിസ്ഥാന്‍ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിങ് സ്റ്റൈല്‍. ക്രീസിലേക്ക് നടന്നെത്തി സെക്കന്‍ഡുകള്‍ ആക്ഷന്‍ കാണിച്ചു നിന്ന ശേഷമാണ് താരം പന്ത് ഡെലിവര്‍ ചെയ്യാറുള്ളത്. ഇപ്പോള്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരത്തിന്റെ…
വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം **
വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ…
കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം: പോക്‌സോ കേസിനൊപ്പം പട്ടിക വര്‍ഗപീഡന കുറ്റവും; സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യം
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ പോക്‌സോ കേസിന് പിന്നാലെ പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ട് നിന്നവരും പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്ക്കെ ഫെയ്ബുക്ക്…
പകല്‍ റെക്കോര്‍ഡ് ചൂട്; വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരിയാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ വേനല്‍മഴ ലഭിച്ചു. അതേസമയം…
പശ്ചിമേഷ്യയില്‍ സമാധാനം പുലരുമോ?; നിര്‍ണായക യുഎസ്- ഇറാന്‍ ചര്‍ച്ച ഇന്ന്
ന്യൂയോര്‍ക്ക്: യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഇന്ന് തുടക്കമാകും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്-പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ നടക്കും. പാകിസ്ഥാന്‍…
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു; 1,12,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,12,080 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 14,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…
