കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന് രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ:- കേരളത്തിലെ സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്ഷന് പരിഷ്കരിക്കുന്നതിനായി 2019-ല്‍ ദ്വയാംഗ കമ്മീഷനും 2022-ല്‍ രാജേന്ദ്രന് നായര്‍ കമ്മിറ്റിയെയും സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും പ്രസ്തുത കമ്മിറ്റികളുടെ ശുപാര്‍ശ പരിഗണിച്ച് പെന്ഷന്പരിഷ്കരിക്കാനും ഏകപക്ഷീയമായി നിര്‍ത്തല്‍ ചെയ്ത ഡി.എ പുന: സ്ഥാപിക്കാനും സഹകരണ സംഘം രജിസ്റ്റാറും…
മദ്യലഹരി; തിരുവനന്തപുരത്ത് മധ്യവയസ്കന് യുവാക്കളുടെ ക്രൂര മർദ്ദനം
തിരുവനന്തപുരം ചെമ്പഴന്തിയിൽ മധ്യവയസ്കന് യുവാക്കളുടെ ക്രൂര മർദ്ദനം. ഗാന്ധിപുരം സ്വദേശി അഡിൻ ദാസിനാണ് മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ നാലാം തീയതി വൈകുന്നേരം 3 മണിക്ക് ആയിരുന്നു സംഭവം. നാലംഗ മദ്യപസംഘം അഡിൻ ദാസിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ് മർദ്ദനത്തിൽ…
കൊച്ചി മെട്രോ പാലത്തിൽ നിന്നും റോഡിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം; ഗുരുതര പരുക്ക്
കൊച്ചി മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് ( 32) മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ…
സർക്കാർ സ്കൂളിലെ ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു, അലർജി; പട്ടണക്കാട് ഗവ.സ്കൂളിലെ 30ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ
ചേർത്തല പട്ടണക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് സൂക്ഷ്മ ജീവികളുടെ കടിയേറ്റു. 30 ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെസ്കിൽ ഉണ്ടായിരുന്ന ജീവികളുടെ കടിയേറ്റെന്ന് വിദ്യാർത്ഥികൾ പറയുന്നു. പല കുട്ടികൾക്കും, ചൊറിച്ചിലും ശരീരത്ത് തടിപ്പും ഉണ്ടായി.ഏഴാം ക്ലാസിലെ വിദ്യാർത്ഥികളെയാണ്…
കെ.എസ്.ഇ.ബിയുടെ സ്ഥലം കയ്യേറി കച്ചവടം പ്രതിഷേധാർഹം – യൂത്ത് കോൺഗ്രസ്
കൽപ്പറ്റ: ബാണാസുര സാഗർ ഡാമിന്റെ സ്പിൻവേയുടെ പരിസരത്ത് അനധികൃതമായി കെഎസ്ഇബിയുടെ സ്ഥലം കയ്യേറി കച്ചവടങ്ങൾ നടത്തുകയാണ്. രാഷ്ട്രീയ താൽപര്യങ്ങൾ കണക്കിലെടുത്ത് കെഎസ്ഇബിയുടെ സ്ഥലം കയറാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി വൈദ്യുതി വകുപ്പ് മന്ത്രി, കെഎസ്ഇബി ചെയർമാൻ, ഫെഡറൽ ടൂറിസം…
വായന ആശയ രൂപവത്കരണത്തിൻ്റെ ഉറവിടം:ജുനൈദ് കൈപ്പാണി
മുട്ടിൽ:ഫലപ്രദമായ വായന ആശയ രൂപവത്കരണത്തിൻ്റെ ഉറവിടവും അനന്ത വിജ്ഞാനത്തിലേക്കുള്ള പാതയുമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.ഡബ്ല്യൂ.എം.ഒ. ഇഖ്റ ലൈബ്രറിയുടെ പുസ്തക ചാലഞ്ചിന്റെ പ്രാരംഭ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവിത വിജയത്തിന് അർഥമുള്ള…
ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി*ഗവേഷണ വികസന ഉച്ചകോടി സംഘടിപ്പിച്ചു
ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ മേഖലകളിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അഭിമുഖ്യത്തിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ഗവേഷണ വികസന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു…
വീട്ടിലെ കിടപ്പുമുറിയിലും ഓട്ടോയിലും കഞ്ചാവ്;കല്‍പ്പറ്റയിലെ ലഹരിവില്‍പ്പനക്കാരില്‍ പ്രധാനി പിടിയില്‍
കല്‍പ്പറ്റ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളിലും ഓട്ടോറിക്ഷയിലും വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. കല്‍പ്പറ്റയിലെ ലഹരിവില്‍പ്പനക്കാരില്‍ പ്രധാനിയായ ചുണ്ടേല്‍, പൂളക്കുന്ന്, പട്ടരുമഠത്തില്‍ വീട്ടില്‍, സാബു ആന്റണി(47)യെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. വീടിനുള്ളില്‍ നിന്ന് 2.172 കിലോയും, ഓട്ടോറിക്ഷയില്‍ നിന്ന്…
നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്സ്റേ ചിത്രങ്ങളിലൂടെ സ്തനങ്ങളിലുണ്ടാകുന്ന മുഴകളും മുഴകളായി രൂപപ്പെടുന്നതിന് മുമ്പ്…
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍
സമൂഹത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗൂഗിൾ ഷീറ്റ് സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍. ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഘട്ട സർവേയാണ് എൻഎസ്എസ് വളണ്ടിയർമാർ സാക്ഷരതാ മിഷനൊപ്പം ചേർന്ന് നടത്തുന്നത്.…
