മതനിരപേക്ഷ സംസ്കാരമാണ് ഇന്ത്യയുടെ ശക്തി:ജുനൈദ് കൈപ്പാണി
കാപ്പുംകുന്ന്:വൈവിധ്യങ്ങളെ സ്വാംശീകരിച്ചുള്ള മതനിരപേക്ഷ സംസ്കാരമാണ് ഇന്ത്യയുടെ ശക്തിയെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.രാജ്യം ലോകത്തിനു മുന്നിൽ ആദരിക്കപ്പെടുന്നത് സാമ്പത്തികമോ സൈനികമോ ആയ ശക്തി കാരണമല്ല. മറിച്ച്, ഈ മതനിരപേക്ഷ സംസ്കാരം നിലനിൽക്കുന്നതുകൊണ്ടാണ്. നല്ലൂർനാട്…
ചൂരല്‍മല ഉരുള്‍പൊട്ടല്‍: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം
വയനാട് വൈത്തിരി താലൂക്കിൽ വെള്ളരിമല വില്ലേജിലെ മേപ്പാടിപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും വൈകല്യംസംഭവിച്ചവര്ക്കും അധിക ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്ക്ക്സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ധനസഹായമായ 4 ലക്ഷം…
വയനാട് ദുരന്തം: നിലമ്പൂര്‍ മേഖലയിലെ തിരച്ചില്‍ തുടരും – മന്ത്രി കെ. രാജന്
വയനാട് ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ സേനകളുടെയും അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ…
ചൂരൽമല ദുരന്തം;പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ അറിയിക്കണം
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണം. പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകൾ വാടകയ്ക്ക് നൽകേണ്ടതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുട്ടിൽ, മേപ്പാടി, വൈത്തിരി, അമ്പലവയൽ, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി,…
കളിപ്പാട്ടങ്ങള്‍ പുസ്തകങ്ങള്‍………….ചുരം കയറി അന്തിക്കാടിന്റെ സ്നേഹവണ്ടി
ഒരു വണ്ടി നിറയെ കളിപ്പാട്ടം, അടുത്ത വണ്ടി നിറയെ നോട്ടുപുസ്തകങ്ങളും കളര്‍പെന്‍സിലുകളും…ദുരന്തഭൂമിയില്‍ നിന്നും ജീവന്റെ മറുകരയിലേക്ക് തുഴഞ്ഞ് കയറിയ കുട്ടികളോടുള്ള കരുതലായിരുന്നു ആ വണ്ടികള്‍ നിറയെ.. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ മുറിവുണങ്ങാത്ത ക്യാമ്പുകളില്‍ അതൊരു സ്നേഹത്തിന്റെ തലോടലായി മാറി. പരിചയമില്ലാത്ത…
ഉരുൾപൊട്ടൽ;തുടർ സഹായത്തിന് നിയമ തടസ്സമില്ല: മന്ത്രിസഭ ഉപസമിതി
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ധനസഹായം, നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിയമ തടസമില്ലെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുള്ള അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിന് പകരം മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സമിതി അംഗങ്ങൾ…
ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1871 പേര്
ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 667 കുടുംബങ്ങളിലെ 716 പുരുഷന്മാരും 720 സ്ത്രീകളും 435 കുട്ടികളും ഉള്‍പ്പെടെ 1871 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 10 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്
കണ്ടെത്താനുള്ളത് 118 പേരെ; 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി; ചാലിയാറില്‍ വെള്ളിയാഴ്ച വരെ തിരച്ചില്‍
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ്…
ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രത
തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം കൂടി കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച വരെയുള്ള സംസ്ഥാനത്തിന്റെ മഴ…
ശ്രീജേഷിന്റെ ജഴ്സിയും ‘വിരമിച്ചു’, 16-ാം നമ്പര്‍ ഇനി ആര്‍ക്കും കൊടുക്കില്ല; ഹോക്കി ഇന്ത്യയുടെ ആദരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പാരിസ് ഒളിംപിക്സ് ഹോക്കി വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ ജഴ്സി നമ്പര്‍ ഇനി ആര്‍ക്കും കൊടുക്കില്ല. ഹോക്കിയില്‍ ശ്രീജേഷിന്റെ സംഭാവനകള്‍ മാനിച്ച് അദ്ദേഹം രണ്ട് പതിറ്റാണ്ടോളം ധരിച്ചിരുന്ന…
