പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി: സ്റ്റേഡിയം നിര്‍മാണത്തിന് തുടക്കമായി

പുല്‍പ്പള്ളി: കൊളറാട്ടുകുന്നിലെ ആര്‍ച്ചറി അക്കാദമിയില്‍ സ്റ്റേഡിയം ഉള്‍പ്പെടെ അഞ്ച് കോടി രൂപ ചെലവില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. സ്റ്റേഡിയം ശിലാസ്ഥാപനം കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കായിക വകുപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിലവാരം ഉയര്‍ത്താന്‍ താരങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങള്‍…

റോഡപകടം: കൊളഗപ്പാറയിൽ താൽക്കാലിക സംവിധാനമായി

ബത്തേരി:അപകട മേഖലയായ നാഷണൽ ഹൈവേ 766 ൽ കൊളഗപ്പാറ ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിച്ച് വാഹനാപകട നിവാരണ സംവിധാനം ഏർപ്പെടുത്തി. ഇതോടെ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് തടയിടാനായെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഫാരിസ്…

വനിതാസാഹിതി ജില്ലാ കണ്‍വന്‍ഷനും വയലാര്‍ അനുസ്മരണവും നടത്തി

കല്‍പ്പറ്റ: വനിതാ സാഹിതി ജില്ലാ കണ്‍വന്‍ഷനും വയലാര്‍ അനുസ്മരണവും നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി. സാജിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിന്ധു ചെന്നലോട് അധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക വയലാര്‍…

സൈക്കിൾ പോളോ ക്യാമ്പിന് തുടക്കമായി.

പനമരം നവംബർ 17,18,19,20 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻറെ സൈക്കിൾ പോളോ ക്യാമ്പിന് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പനമരം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാട്ടിഗഫൂർ ഉദ്ഘാടനം…

കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു

സുൽത്താൻബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കോട് സ്വദേശിയായ…

ഇതര സംസ്ഥാനങ്ങളില്‍നിന്നു എത്തിച്ച മണ്ണുമാന്തിയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തടയുന്നത് അനുചിതം:എകെഇഇഎംഒ

കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍നിന്നു ഉടമകള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും ജില്ലയില്‍ എത്തിച്ച ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍, റോളര്‍, ഗ്രെയ്ഡര്‍, അജാക്‌സ്, ഫോര്‍ക്ക് ലിഫ്റ്റ്, ഹാര്‍വെസ്റ്റര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് തടയുന്നത് അനുചിതമാണെന്ന് അസോസിയേഷന്‍ ഓഫ് കേരള എര്‍ത്ത് മൂവര്‍ എന്റര്‍പ്രണേഴ്‌സ് ആന്‍ഡ് മെഷീന്‍…

വനിതാ ശക്തീകരണം: ഡബ്ല്യുടിഎഫ്‌കെ ആറ് പേരെ ആദരിക്കുന്നു

കല്‍പ്പറ്റ: വിമന്‍ ടൂറിസം ഫ്രറ്റേണിറ്റി ഓഫ് കേരള(ഡബ്ല്യുടിഎഫ്‌കെ) സ്ത്രീ ശക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടില്‍ ആറ് വനിതകളെ ആദരിക്കുന്നു. ടൂറിസം പ്രഫഷണല്‍ ടി. സന്ധ്യ, ചിത്രശലഭം വനിതാ ട്രാവല്‍ ഗ്രൂപ്പ് സ്ഥാപക ലിലിയ തോമസ്, സാമൂഹികപ്രവര്‍ത്തകയുമായ മുതിര്‍ന്ന അധ്യാപിക പി. ഓമന,…

തേവർക്കാട്ടിൽ ജോയിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

ചെന്നലോട്: നാല് പതിറ്റാണ്ടിലേറെ കാലം നവീകരണം കാത്തിരുന്ന തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഉൾപ്പെട്ട തേവർക്കാട്ടിൽ ജോയിപ്പടി റോഡ് നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ ടി സിദ്ദിഖ് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം…

‘രണ്ടെണ്ണം അടിച്ചാല്‍ മിണ്ടാതിരുന്നോണം’; മദ്യപിച്ചതിന്റെ പേരില്‍ ബസില്‍ കയറ്റാതിരിക്കാനാകില്ലെന്ന് മന്ത്രി ഗണേഷ് കുമാർ

കൊല്ലം: മദ്യപിച്ചതിന്റെ പേരില്‍ ഒരാളെ ബസില്‍ കയറ്റാതിരിക്കാന്‍ കഴിയില്ലെന്ന് ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ. എന്നാല്‍ കെഎസ്ആര്‍ടിസി ബസില്‍ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാല്‍ അത്തരക്കാരെ അടുത്ത പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഇതിന് ജീവനക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും…

‘നടന്മാര്‍ക്ക് എന്തുമാകാം, ഒരു പെണ്ണ് ആവശ്യപ്പെട്ടാല്‍ മാത്രം പ്രശ്‌നമാകും’; എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ദീപികയ്ക്ക് യാമിയുടെ പിന്തുണ

ദീപിക പദുക്കോണ്‍ മുന്നോട്ട് വച്ച എട്ട് മണിക്കൂര്‍ ഷിഫ്റ്റ് വാദത്തിന് പിന്തുണയുമായി നടി യാമി ഗൗതം. സിനിമയുടെ ചിത്രീകരണം എട്ട് മണിക്കൂറായി നിജപ്പെടുത്തണം എന്ന ദീപികയുടെ നിലപാട് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തെലുങ്ക്…