സ്വര്‍ണവില കുറഞ്ഞു; 1,14,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യയില്‍ സംഘര്‍ഷ സ്ഥിതി വീണ്ടും വഷളായി…
തമിഴ്‌നാട്ടിലെ സ്ഥാനാര്‍ഥികളില്‍ 95 പേര്‍ നിരക്ഷരര്‍; അഞ്ചില്‍ ഒരാള്‍ ക്രിമിനല്‍ കേസ് പ്രതി
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ അഞ്ച് പേരില്‍ ഒരാള്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 4,023 സ്ഥാനാര്‍ത്ഥികളില്‍ 3,992 പേരുടെ സത്യവാങ്മൂലങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ഇതില്‍ 722 പേര്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. സ്ഥാനാര്‍ഥികളുടെ…
കാറ്റിലും മഴയിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്
കല്‍പ്പറ്റ: വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ചയുണ്ടായ മഴയിലും അതിശക്തമായ കാറ്റിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാറ്റില്‍ വാഴക്കൃഷിക്കാണ് കനത്ത നാശം. പൂതാടി പഞ്ചായത്തിലെ ഒരു കര്‍ഷകന്റെ 2,000 വാഴയാണ് നശിച്ചത്.…
വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടി തുടങ്ങി
വയനാട് ഡെയിലി | കൽപ്പറ്റ: പരാതിയുയർന്ന വയനാട് ടൗൺഷിപ്പിലെ വീട്ടിൽ ചോർച്ചയടക്കാനുള്ള നടപടികൾ ആരംഭിച്ചു. മുണ്ടക്കൈ സ്വദേശി നൗഫലിന് ലഭിച്ച വീട്ടിലാണ് ചോർച്ച കണ്ടെത്തിയത്. തുടർന്ന് വീടിന്റെ ടെറസിൽ വെള്ളം കെട്ടിനിർത്തിയുള്ള പരീക്ഷണം നടത്തിയിരുന്നു. വീട് ചോരുന്നതായുള്ള പരാതി മാധ്യമങ്ങൾ റിപ്പോർട്ട്…
കുടിവെള്ളത്തിനായി നെട്ടോട്ടമോടി പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ കുടുംബങ്ങൾ
വയനാട് ഡെയിലി | പച്ചിലക്കാട്: കണിയാമ്പറ്റ പഞ്ചായത്തിലെ 19-ാം വാർഡിലെ പച്ചിലക്കാട് പടിക്കംവയൽ ഉന്നതിയിലെ മൂന്ന് കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ശുദ്ധജല വിതരണപദ്ധതികളൊന്നും എത്താത്തതും കിണർ ഇല്ലാത്തതുമാണ് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ കിണറിനെ ആശ്രയിക്കുന്ന ഇവർക്ക് സ്വന്തമായൊരു കിണർ…
ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, ആവേശത്തില്‍ പൂര പ്രേമികള്‍
തൃശ്ശൂര്‍: തൃശൂര്‍ ഇന്ന് മുതല്‍ പൂരം ലഹരിയില്‍. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും. പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക.…
വീടിന് പിന്നില്‍ 200 മീറ്റര്‍ അകലെ കോടശ്ശേരി മല, പാമ്പുകളെ കാണുന്നത് പതിവ്; നാട്ടുകാര്‍ക്ക് തീരാനോവായി ആല്‍ജോ
തൃശൂര്‍: വീടിനുള്ളില്‍ ഉറങ്ങുന്നതിനിടെ തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പിന്റെ കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചത് തീരാനോവായിരിക്കുകയാണ് കോടാലിയിലെ നാട്ടുകാര്‍ക്ക്. വീടിനുള്ളില്‍വെച്ച് അച്ഛന്‍ സില്‍ജോയ്ക്കും അമ്മ ജോണ്‍സിക്കുമൊപ്പം കിടന്നുറങ്ങിയ ആല്‍ജോയെ പാമ്പുകടിച്ചതിന്റെ ഞെട്ടലിലാണ് ഇവരെല്ലാം. ആല്‍ജോയ്‌ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരനും പാമ്പ് കടിയേറ്റിരുന്നു. സഹോദരന്‍ ആശുപത്രിയില്‍…
ഇറാന് വേണ്ടി ‘ചാരപ്രവൃത്തി’, കോടികളുടെ ആയുധക്കടത്ത്; അമേരിക്കയില്‍ ഇറാനിയന്‍ വനിത പിടിയില്‍
ന്യൂയോര്‍ക്ക്: ഇറാന്‍ സര്‍ക്കാരിന് വേണ്ടി ആയുധ ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് അമേരിക്കയിലെ സ്ഥിരം താമസക്കാരിയായ ഇറാനിയന്‍ വംശജ അറസ്റ്റില്‍. ശനിയാഴ്ച രാത്രി ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്കായി ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതില്‍ ഇവര്‍ ഇടനിലക്കാരിയായി…
ലഹരിക്കെതിരെ ശാന്തി മഹിമ ക്യാംപ്
ബത്തേരി: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്നു മോചിപ്പിക്കുന്ന തിനായി ശാന്തിഗിരി ആശ്രമത്തിൻ്റെ യുവജന സംഘടനയായ ശാന്തി മഹിമ ഹെൽത്തി സൈൻഡ് എംപവേഡ് യൂത്ത് കേരള എന്ന പേരിൽ 3 വർഷം നീളുന്ന ലഹരി വിരുദ്ധ പ്രവർത്തന പദ്ധതി നടപ്പാക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.…
മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ്: ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു
മാനന്തവാടി: എഡ്‌ബെൽ സ്‌കിൽ സെന്ററിൽ പഠനം പൂർത്തിയാക്കിയ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർഥികളുടെ സനദ് ദാന ചടങ്ങ് സംഘടിപ്പിച്ചു. സംഗമം മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ്…
