ഏകദിന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.
പാലയാണ നെഹ്രു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പാലയാണ വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഉന്നതികളിലെ പാലയാണ, കരിങ്ങാരി ,തരുവണ സ്കൂൾ വിദ്യാത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഏകദിന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. യോഗത്തിൽ അങ്കൺവാടി ടീച്ചർഅജിത സ്വാഗതം പറഞ്ഞു ലൈബ്രറി പ്രസിഡൻ്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷം…
പനമരം ബീവറേജിൽവീണ്ടും മോഷണം
പനമരം : പനമരം ബീവറേജിൽവീണ്ടും മോഷണം പുറകുവശത്തെ വെന്റിലേറ്റർ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.വിദേശ മദ്യം നഷ്ടപ്പെട്ടതായി സംശയം. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. പനമരം പോലീസ് അന്വേഷണം തുടങ്ങി.
ശ്രേയസ് അക്ഷയ സ്വാശ്രയ സംഘംവാർഷികം നടത്തി.
മൂലങ്കാവ് യൂണിറ്റിലെ അക്ഷയ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രീതി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സഷ്മ ഹരീഷ് അധ്യക്ഷത വഹിച്ചു. വത്സ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ…
സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,1200 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,890 രൂപ. റെക്കോര്‍ഡുകള്‍ കുറിച്ച…
രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിക്കുമോ?; നിര്‍ണായക എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; ബജറ്റ് ചര്‍ച്ച തുടങ്ങും
തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്നുതുടരുമ്പോള്‍ ബജറ്റിലെ പൊതുചര്‍ച്ചയാണ് പ്രധാന അജണ്ട. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്‍പിലെത്തുന്നതും ഇന്നാണ്. കോണ്‍ഗ്രസില്‍ നിന്ന് റോജി എം ജോണും…
പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ഇന്ന് മുതല്‍ മെഡിക്കല്‍ കോളുകളില്‍ ഒപി ബഹിഷ്‌കരിക്കും
തിരുവനന്തപുരം: ശമ്പളക്കുടിശിക വിതരണം ചെയ്യാത്തതിലും പുതിയ നിയമനങ്ങള്‍ നടത്താത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും. കാഷ്വാല്‍റ്റി, ലേബര്‍ റൂം, ഐസിയു, കിടത്തിചികിത്സ മറ്റ് അടിയന്തരചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ സമരത്തില്‍ നിന്ന്…
അഞ്ചല്ല, പത്ത് തവണ നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; കേന്ദ്ര നിയമം പരിഷ്കരിക്കാൻ കേരളം
തിരുവനന്തപുരം: വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ പരിഷ്ക്കരണം വരുത്തിയാകും നിയമം നടപ്പിലാക്കുക. പത്തോ അധിലധികമോ…
കേരള പോലീസ് അസോസിയേഷൻ39ാം വയനാട് ജില്ലാ സമ്മേളനംഷട്ടിൽ – ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
തരുവണ: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഷട്ടിൽ – ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.. തരുവണ ഗെയിംസ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട എസ്.എച്ച്.ഒ ശ്രീ.…
ചൂഷണമുക്തമായ സമൂഹമായിരിക്കണം ശാസ്ത്രത്തിൻ്റെ ലക്ഷ്യം
സുൽത്താൻ ബത്തേരി : ചൂഷണമുക്തമായ സമൂഹമായിരിക്കണം ശാസ്ത്രത്തിൻ്റെ ലക്ഷ്യം. ഇതിനായി അറിവിൻ്റെ ജനകീയവത്കരണം എന്ന ആശയത്തിലൂന്നി പ്രവർത്തിക്കേണ്ടതുണ്ടെന്ന് വിജ്ഞാന കേരളം ജില്ലാ കോർഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ അഭിപ്രായപ്പെട്ടു. ഡയറ്റ് ഹാളിൽ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 45-ാം വയനാട് ജില്ലാ സമ്മേളനം…
സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വയ്ക്കുന്ന ഭൂമി പതിച്ചുനൽകൽ: മാനദണ്ഡങ്ങൾ പുതുക്കി
കൽപ്പറ്റ: സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വയ്ക്കുന്ന ഭൂമി പതിച്ചുനൽകുന്നതിന് മാനദണ്ഡങ്ങൾ പുതുക്കി. 2025 ഓഗസ്റ്റ് ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചത്. ഉത്തരവിലെ ‘വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുണ്ടെങ്കിൽ ആയത് ഒഴിവാക്കി’ എന്ന ഭാഗം ഭേദഗതിയിലൂടെ…
