മദീനയിലേക്ക് ഹൂതികളുടെ മിസൈലാക്രമണം; പ്രതിരോധിച്ച് സൗദി, വിമാനത്താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഭീഷണി
2026 ഒക്ടോബർ 15 വ്യാഴം ദുബായ്: സൗദി അറേബ്യയിലെ മദീനയിലേക്ക് ഹൂതികൾ വീണ്ടും മിസൈലാക്രമണം നടത്തി. മിസൈൽ പ്രതിരോധിച്ചെന്നും ആർക്കും പരിക്കില്ലെന്നും സൗദി സഖ്യസേന അറിയിച്ചു. വിമാനത്താവളത്തിലേക്ക് വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതികൾ അറിയിച്ചു. സൗദിയുടെ വ്യോമപാത ഉപേക്ഷിക്കണമെന്നും വിമാന കമ്പനികൾക്ക്…
കൊണാട്ട് പ്ലേസിലെ പ്രക്ഷോഭം തടയാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി; നിയന്ത്രണം ഉറപ്പാക്കുമെന്ന് പോലീസ്
2026 ഒക്ടോബർ 15 വ്യാഴം ന്യൂഡൽഹി: ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒക്ടോബർ 16-ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നേതാവ് അഭിജിത് ദിപ്കെയും പ്രവർത്തകരും നടത്തുന്ന പ്രക്ഷോഭം തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. എന്നാൽ, പ്രക്ഷോഭം നിയന്ത്രിക്കാൻ നിയമപരമായ…
സൗദി- ഹൂതി ആക്രമണം: ഗൾഫ് സെക്ടറിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള 22 വിമാന സർവീസുകൾ റദ്ദാക്കി
2026 ഒക്ടോബർ 15 വ്യാഴം കോഴിക്കോട്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് സെക്ടറിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള നാളത്തെ വിമാന സർവീസുകൾ റദ്ദാക്കി. 22 വിമാന സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമയിൽ നിന്ന് പുലർച്ചെ 2.50ന് എത്തിച്ചേരേണ്ട എയർ…
അധ്യാപികയും ഗാനരചയിതാവുമായ ലിജി ശ്രീവരത്തിന് ദേശീയ ഭാരത് സേവക് പുരസ്കാരം
അധ്യാപികയും ഗാനരചയിതാവുമായ ലിജി ശ്രീവരത്തിന് ദേശീയ ഭാരത് സേവക് പുരസ്കാരം. ഒക്ടോബർ 12 ന് തിരുവനന്തപുരത്ത് ബി എസ് എസ് ആസ്ഥാനത്തുവെച്ച് ഭാരത് സേവക് അഖിലേന്ത്യാ ചെയർമാൻ ബി.എസ് ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്. മലയാളം കലാസാഹിത്യവേദിയുടെ സംസ്ഥാന ജോ. സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന…
മൗന ജാഥയും അനുശോചന യോഗവും നടത്തി
മാനന്തവാടി: പത്മശ്രീ ചെറുവയൽ രാമൻ്റെ ദേഹ വിയോഗത്തിൽ അനുശോചിച്ച് മൗന ജാഥയും അനുശോചന യോഗവും നടത്തി. മാനന്തവാടി നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു മന്ത്രി ടി. സിദ്ദിഖ്, ഉഷ വിജയൻ എംഎൽഎ, മുൻ മന്ത്രിമാരായ ഒ. ആർ. കേളു,…
“മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി”പത്മശ്രീ ചെറുവയല് രാമന്
മലയാളികളുടെ നെല്ലച്ഛനായ പത്മശ്രീ ചെറുവയല് രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എല്.പി സ്കൂള് അങ്കണത്തില് നടന്ന പൊതുദര്ശനത്തില് ആയിരങ്ങളുടെ ആദരാഞ്ജലികള് ഏറ്റുവാങ്ങിയാണ് നെല്വിത്തുകളുടെ സംരക്ഷകന് വിടവാങ്ങിയത്. പരമ്പരാഗത നെല്വിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുകര രാമന് എന്ന ചെറുവയല് രാമേട്ടന്…
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
2026 ഒക്ടോബർ 15 വ്യാഴം കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ,…
‘വീട്ടിൽ സുരക്ഷിതരെന്ന് കരുതി, പക്ഷേ..’; ഷാർജയിൽ വാഷ് ബേസിനിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഷാർജ∙ വീട്ടിലെ പ്ലാസ്റ്റിക് വാഷ് ബേസിനിൽ അൽപം വെള്ളത്തിൽ കമിഴ്ന്നുകിടന്ന നിലയിൽ കണ്ടെത്തിയ കൊച്ചുകുട്ടി മരിച്ചു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് അമ്മ കുട്ടികളെ ശ്രദ്ധിക്കുന്നത്. മകൾ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രധാന വാതിൽ അടച്ചുപൂട്ടിയ നിലയിലായതിനാലും വീട്ടിൽ വലിയ അപകടസാധ്യതകളൊന്നും ഇല്ലാത്തതിനാലും…
വരവറിയിച്ച് തുലാവര്ഷം; എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലര്ട്ട്
2026 ഒക്ടോബർ 15 വ്യാഴം തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്ഷം (വടക്കുകിഴക്കന് മണ്സൂണ്) ആരംഭിച്ചതോടെ എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകള്ക്ക് ഓറഞ്ച് അലര്ട്ട് നല്കി. 10 ജില്ലകള്ക്ക് യെല്ലോ അലര്ട്ടാണ്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ടാണ്. പത്തനംതിട്ട,…
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തി
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി. കണിയാമ്പറ്റ, പനങ്കണ്ടി, എളമ്പിലക്കാട് വീട്ടില്, നിന്സണ് വര്ഗ്ഗീസ്(27)നെയാണ് വയനാട് ജില്ലയില് നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര് ഐ.പി.എസ് സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കണ്ണൂര് മേഖലാ…
