വിദഗ്ധ സമിതി ടൗൺഷിപ്പ് സന്ദർശിച്ചു
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നത് പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങൾ സന്ദർശനം നടത്തി. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ…
ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം
സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം. ഇന്നലെ അറ്റ്‌ലാന്റയില്‍ കണ്ടത് മധുരപ്രതികാരത്തിന്റെ നേര്‍ക്കാഴ്ചയാണ്. കാല്‍പ്പന്ത് പുസ്തകത്തിലെ ചോരപ്പുരണ്ട ആറാം…
ഇറാനെതിരെ ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക; ഹോര്‍മുസിന് സമീപത്തെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാം ദിനവും ആക്രമണം
ഇറാനെതിരെയുള്ള ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ അമേരിക്ക ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഹോര്‍മുസിന് സമീപം ഇറാന്റെ തെക്കന്‍ തീരത്തെ സൈനിക-കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അഞ്ചാംദിനവും അമേരിക്കയുടെ ആക്രമണം തുടരുകയാണ്. യുദ്ധത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും, എന്നാല്‍ ദേശസുരക്ഷ സംരക്ഷിക്കാന്‍ സജ്ജമായിരിക്കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍…
10000 കോടിയുടെ നിക്ഷേപവുമായി ടാറ്റ കേരളത്തിലേക്ക്; കപ്പൽ നിർമാണ രംഗത്തേക്കും ടാറ്റ
ടാറ്റ കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ എത്തുന്നു. ടാറ്റ ഗ്രൂപ്പിന് ഭൂമി വിട്ട് നൽകും. 10000 കോടിയുടെ പദ്ധതി ടാറ്റ ഗ്രൂപ്പുമായി സംസാരിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്. വൈകാതെ തന്നെ അതിൻറെ…
സ്‌കൂട്ടർ മോഷണം ; യുവാവ് പിടിയിൽ
പടിഞ്ഞാറത്തറ : സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി. തരിയോട്, വൈശാലിമുക്ക്, കോട്ടാലക്കുന്ന് ഉന്നതിയിലെ കെ.ബി സുരേഷ്‌കുമാറി(20)നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. സി.സി.ടി.വി കേന്ദ്രീകരിച്ചും മറ്റും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇയാളെ ഉന്നതിയിൽ വച്ച് 10.07.2026 വെള്ളിയാഴ്ച്ച പിടികൂടുകയായിരുന്നു.…
കള്ളാടി ദുരന്തം; സമസ്ത നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
കള്ളാടി: ജില്ലയില്‍ വേദന സൃഷിടിച്ച് സംഭവിച്ച മേപ്പാടിയിലെ കള്ളാടി ദുരന്ത സ്ഥലം സമസ്ത നേതാക്കള്‍ സന്ദര്‍ശിച്ചു.കള്ളാടിയിലെ ദുരന്ത സ്ഥലവും തകര്‍ന്നുപോയ മസ്ജിദും വീടുമടക്കമുള്ളതാണ് സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍…
ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന പുരസ്‌കാരം കുറുമ്പാല ജി.എച്ച്.എസ് ഏറ്റുവാങ്ങി
കുപ്പാടിത്തറ: മികവാര്‍ന്ന ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുറുമ്പാല ഗവണ്‍മെന്റ് ഹൈസ്‌കൂള്‍. പൊതു വിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തിയ ലിറ്റില്‍ കൈറ്റ്‌സ് പുരസ്‌കാര പട്ടികയില്‍ സംസ്ഥാന തലത്തില്‍…
വാഹനമിടിച്ചതെന്ന് സംശയം സൈക്കിൾ യാത്രികനായ വിദ്യാർത്ഥി മരിച്ചു
പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു – ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു.…
വയനാട് ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍ ടൂറിസം കോണ്‍ക്ലേവ് നടത്തും
മാനന്തവാടി: വയനാട് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് ആസ്റ്റില്‍ ഏകദിന ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് ടൂറിസംസംഘടനാ പ്രതിനിധികള്‍ അറിയിച്ചു. എം.എല്‍.എ ഉഷ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ടൂറിസം സംഘടനകളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.വിനോദസഞ്ചാര മേഖലയിലെ പ്രമുഖരെയും വിവിധ വകുപ്പ് മേധാവികളെയും…
വയനാട് ജില്ലാ അണ്ടര്‍ 19 ചെസ്സ് ചാമ്പ്യന്‍ഷിപ്പ്; ജയ്ദീപും അനുഷയും ചാമ്പ്യന്‍മാര്‍
ബീനാച്ചി: സ്‌റ്റേറ്റ് ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റിയും നന്മ വയനാടും ചേര്‍ന്ന് ‘ലഹരിക്കെതിരെ ചതുരംഗം ‘ എന്ന പേരില്‍ സംഘടിപ്പിച്ച വയനാട് ജില്ലാ അണ്ടര്‍ 19 സെലക്ഷന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ജയ്ദീപ് .ആര്‍, ഗേള്‍സ് വിഭാഗത്തില്‍ അനുഷ എം.എസ് എന്നിവര്‍…
