സ്വര്‍ണവില 1,10,000ല്‍ താഴെ; നാലുദിവസത്തിനിടെ 3000 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ് സ്വര്‍ണവിലയില്‍ വ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,09,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,640 രൂപയാണ്…
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് എംഎല്‍എയുടെ വാര്‍ഡില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫിന് മുന്നേറ്റം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 18 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. പത്തനംതിട്ടയിലെ നാലിടത്തും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. അടൂര്‍ എംഎല്‍എ ശാന്തകുമാര്‍ ഒഴിഞ്ഞ അരുവാപ്പുലം…
രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍
മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 500ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ സെന്‍സെക്സും നിഫ്റ്റിയും ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എണ്ണവില ഉയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി…
പോക്സോ: പിതാവിന് തടവും പിഴയും
കല്‍പ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 63 വർഷത്തെ തടവും 315000(മൂന്നു ലക്ഷത്തി പതിനയ്യായിരം) രൂപ പിഴയും. തൊണ്ടർനാട് സ്റ്റേഷന് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്…
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം ;യുവാവിന് തടവും പിഴയും
ബത്തേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് 2 വർഷത്തെ തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ, പറോട്ടിയിൽ വീട്ടിൽ പി.എ സുജിത്തി(44) നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ…
ഓപ്പറേഷൻ തൂഫാൻ 2.0;രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം
കൽപ്പറ്റ: സംസ്ഥാനത്ത് നിന്ന് ലഹരിയെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന് ജില്ലയിലും ആവേശ തുടക്കം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിച്ചു. തൂഫാൻ ഫ്ളാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, ബോധവത്കരണ ക്ലാസുകൾ,…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കാം; സൂചന നൽകി കെഎസ്ഇബി ചെയർമാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കാമെന്ന് സൂചന നൽകി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം. തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമ്മീഷൻ ആണെന്ന് രാജമാണിക്യം ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി ഒക്ടോബർ മാസത്തോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസം കൊണ്ട് 1500…
ഐക്യരാഷ്ട്രസഭാ സര്‍വകലാശാല കേരളത്തിലേക്ക്: കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്പര്യമറിയിച്ചു
തിരുവനന്തപുരം: യുഎന്‍ സര്‍വകലാശാല ക്യാംപസ് കേരളത്തിലേക്ക്. കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്പര്യമറിയിച്ചു. കുസാറ്റ്, ന്യൂവാല്‍സ്, സി.ഡി.എസ് എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. ഈ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംയുക്ത സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക. ബിരുദാന്തര ബിരുദം, ഡോക്ടറല്‍ കോഴ്സുകള്‍ സര്‍വകലാശാലയിലുണ്ടാകും. 2027ല്‍ സര്‍വകലാശാല…
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി; ‘അക്കൗണ്ടുകള്‍ അനുവദിക്കുന്നതില്‍ കേന്ദ്ര ഇടപെടല്‍ വേണം’
ഡല്‍ഹി: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും കോടതി ആവശ്യപ്പെട്ടു. നിയന്ത്രണത്തിവായി ഐടി നിയമപ്രകാരം ചട്ടം വേണമെന്ന നിര്‍ദേശവും സുപ്രീംകോടതി മുന്നോട്ടുവച്ചു. നിയമത്തിന്റെ കണ്ണില്‍ നിന്ന് നോക്കിയാല്‍…
രണ്ടു വയസ്സുകാരന് കിണറ്റില്‍ വീണ് മരിച്ചു
കോട്ടയം: രണ്ടു വയസ്സുകാരന് കിണറ്റില്‍ വീണ് മരിച്ചു. കോട്ടയം,പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന് സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന് അലക്സ് മരിച്ചത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്…
